വില്‍പ്പനയിൽ കുതിപ്പുമായി ജോയ് ഇ-ബൈക്ക്; ഇപ്പോൾ വാങ്ങിയാൽ 30,000 രൂപ വരെ ഇളവ്

വഡോദരയിലെ അത്യാധുനിക നിര്‍മാണ പ്ലാന്‍റില്‍ നിന്ന് കമ്പനി അതിന്റെ ഒരു ലക്ഷം പിന്നിടുന്ന മിഹോസ് മോഡലും പുറത്തിറക്കി
വില്‍പ്പനയിൽ കുതിപ്പുമായി ജോയ് ഇ-ബൈക്ക്; ഇപ്പോൾ വാങ്ങിയാൽ 30,000 രൂപ വരെ ഇളവ്
Updated on

കൊച്ചി: 'ജോയ് ഇ-ബൈക്ക്' ബ്രാന്‍ഡിന് കീഴിലുള്ള ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളുടെ മുന്‍നിര നിര്‍മ്മാതാക്കളായ വാര്‍ഡവിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് (ഡബ്ലിയുഐഎംഎല്‍) ഇന്ത്യയില്‍ ഇലക്ട്രിക് ഇരുചക്ര വാഹന വില്‍പ്പനയില്‍ 100,000 യൂണിറ്റ് മറികടന്ന് സുപ്രധാന നേട്ടം കൈവരിച്ചു. ഇതിനോടനുബന്ധിച്ച് വഡോദരയിലെ അത്യാധുനിക നിര്‍മ്മാണ പ്ലാന്‍റില്‍ നിന്ന് കമ്പനി അതിന്റെ ഒരു ലക്ഷം പിന്നിടുന്ന മിഹോസ് മോഡലും പുറത്തിറക്കി.

പുതിയ നാഴികക്കല്ല് പിന്നിട്ടതിന്റെ ആഘോഷ സൂചകമായി മിഹോസ്, വോള്‍ഫ്+, ജെന്‍ നെക്സ്റ്റ് നാനു+ എന്നീ മോഡലുകള്‍ക്ക് 30,000 രൂപ ഇളവും, സൗജന്യ ഇന്‍ഷുറന്‍സും പ്രഖ്യാപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലുടനീളമുള്ള എല്ലാ അംഗീകൃത ജോയ് ഇ-ബൈക്ക് ഡീലര്‍ഷിപ്പുകളിലും 2024 മാര്‍ച്ച് 31 വരെ ഓഫറുകള്‍ ലഭ്യമാവും.

Trending

No stories found.

Latest News

No stories found.