10 പുതിയ ഫീച്ചറുകളുമായി കിയ സോനെറ്റ് | Video

വിവിധ തരം ഫ്രണ്ട് കൊളീഷൻ വാണിങ്ങുകൾ, ഡ്രൈവർ അറ്റൻഷൻ വാണിങ്, ലീഡിങ് വെഹിക്കിൾ ഡിപാർച്ചർ അസിസ്റ്റ്, ലെയിൻ കീപ്പിങ് അസിസ്റ്റുകൾ തുടങ്ങിയ ഫീച്ചറുകളാണ് പുതിയ സോനെറ്റിൽ അവതരിപ്പിക്കുന്നത്

സുരക്ഷയ്ക്കു പ്രാധാന്യം നൽകി പുതിയ മോഡൽ "ദ ന്യൂ സോനെറ്റ്" കാറുകളുമായി പ്രമുഖ പ്രീമിയം കാർ നിർമാതാക്കളായ കിയ. 10 പുതിയ ഫീച്ചറുകളോടെയാണ് പുതിയ കിയ സോനെറ്റ് വിപണിയിലെത്തുന്നത്. അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സാങ്കേതിക വിദ്യയും (എഡിഎഎസ്) ആറ് എയർബാഗുകളും ഉൾപ്പെടെയുള്ള സംവിധാനങ്ങളും വാഹനത്തിലുണ്ട്.

സുരക്ഷിതമായി വാഹനം ഓടിക്കുന്നവർക്ക് സമ്മാനം നൽകുന്ന പുതിയ ഫീച്ചറായ "കിയ ഇൻസ്പെയറിങ് ഡ്രൈവ് പ്രോഗ്രാമും" സോനെറ്റിൽ അവതരിപ്പിച്ചിട്ടുണ്ട്. കിയ കണക്റ്റ് ആപ്പിലൂടെ സീറ്റ് ബെൽറ്റ് ഉപയോഗം, പെട്ടെന്നുള്ള ബ്രേക്കിങ്, വേഗപരിധികൾ പാലിക്കൽ തുടങ്ങി ഓടിക്കുന്നവരുടെ ഡ്രൈവിങ് രീതി വിലയിരുത്തി റിവാർഡുകൾക്കായി റിഡീം ചെയ്യാവുന്ന ഇക്കോസ്കോർ നൽകുന്ന സംവിധാനമാണിത്.

ആദ്യമായി കാരൻസിലും സെഗ്‌മെന്‍റിൽ ആദ്യമായി സെൽടോസിലും ആറ് എയർ ബാഗുകൾ അവതരിപ്പിച്ച് ശ്രദ്ധ നേടിയ ശേഷമാണ് സോനെറ്റിലേക്കും കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ കൊണ്ടു വരുന്നത്. ഇതോടെ എല്ലാ മോഡലുകളിലും ആറോ അതിലധികമോ സീറ്റ്ബെൽറ്റുകളുള്ള ഏറ്റവും പുതിയ ബ്രാന്‍റ് ആയി കിയ മാറും. വിവിധ തരം ഫ്രണ്ട് കൊളീഷൻ വാണിങ്ങുകൾ, ഡ്രൈവർ അറ്റൻഷൻ വാണിങ്, ലീഡിങ് വെഹിക്കിൾ ഡിപാർച്ചർ അസിസ്റ്റ്, ലെയിൻ കീപ്പിങ് അസിസ്റ്റുകൾ തുടങ്ങിയ ഫീച്ചറുകളാണ് പുതിയ സോനെറ്റിൽ അവതരിപ്പിക്കുന്നത്. ഇതോടെ സുരക്ഷാ സംവിധാനങ്ങളുടെ എണ്ണം 25 ആകും.

രണ്ട് സ്ക്രീനുള്ള പാനൽ ഡിസൈൻ, റിയർ ഡോർ സൺഷെയ്ഡ് കർട്ടൻ, എല്ലാ ഡോറുകളെയും നിയന്ത്രിക്കാൻ കഴിയുന്ന വൺ ടച്ച് പവർ വിൻഡോ, സൂക്ഷ്മാണുക്കളെ നശിപ്പിക്കുന്നതിനുള്ള സ്മാർട്ട് പ്യുവർ എയർ പ്യൂരിഫയർ, തുടങ്ങിയ ആകർഷകമായ സൗകര്യങ്ങളുമുണ്ട്. ഡീസൽ പവർ ട്രെയിനൊപ്പം മാനുവൽ ട്രാൻസ്മിഷൻ കൂടി അവതരിപ്പിച്ചതോടെ കൂടുതൽ വ്യത്യസ്ത വേരിയന്‍റുകളിലാണു പുതിയ സോനെറ്റ് എത്തുന്നത്.

Trending

No stories found.

More Videos

No stories found.