വി​ല്‍പ്പ​ന​യി​ല്‍ ഒ​ന്നാ​മ​ൻ ഒ​ല ഇലക്‌ട്രിക്

2023 ഏ​പ്രി​ലി​ല്‍ ക​മ്പ​നി ഐ​ക്യൂ​ബ് സ്കൂ​ട്ട​റി​ന്‍റെ 8,318 യൂ​ണി​റ്റു​ക​ള്‍ വി​റ്റു. 2022 ഏ​പ്രി​ലി​ല്‍ ക​മ്പ​നി 1,498 യൂ​ണി​റ്റു​ക​ള്‍ വി​റ്റ സ്ഥാ​ന​ത്താ​ണ് ഈ ​വ​ള​ര്‍ച്ച.
വി​ല്‍പ്പ​ന​യി​ല്‍ ഒ​ന്നാ​മ​ൻ ഒ​ല ഇലക്‌ട്രിക്
Updated on

കൊ​ച്ചി: രാ​ജ്യ​ത്തെ ഇ​ല​ക്‌​ട്രി​ക് സ്കൂ​ട്ട​ര്‍ വി​ല്‍പ്പ​ന​യി​ൽ ഒ​ന്നാ​മ​നാ​യി ഒ​ല ഇ‌​ല​ക‌്‌​ട്രി​ക്. 2023 ഏ​പ്രി​ല്‍ മാ​സ​ത്തി​ലെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​ര​മാ​ണി​ത്. ഫെ​ഡ​റേ​ഷ​ന്‍ ഒ​ഫ് ഓ​ട്ടൊ​മൊ​ബൈ​ല്‍ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ (എ​ഫ്എ​ഡി​എ) പു​റ​ത്തു​വി​ട്ട റി​പ്പോ​ര്‍ട്ട് പ്ര​കാ​രം 21882 യൂ​ണി​റ്റ് ഒ​ല ടൂ ​വീ​ല​ര്‍ ഏ​പ്രി​ലി​ല്‍ വി​റ്റ​ഴി​ച്ചു. 2022 ഏ​പ്രി​ലി​ല്‍ ഇ​ത് 12,708 യൂ​ണി​റ്റാ​യി​രു​ന്നു.

റി​പ്പോ​ര്‍ട്ട് പ്ര​കാ​രം ടി​വി​എ​സ് മോ​ട്ടോ​ഴ്സ് വി​ല്‍പ്പ​ന​യി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്താ​യി​രു​ന്നു. 2023 ഏ​പ്രി​ലി​ല്‍ ക​മ്പ​നി ഐ​ക്യൂ​ബ് സ്കൂ​ട്ട​റി​ന്‍റെ 8,318 യൂ​ണി​റ്റു​ക​ള്‍ വി​റ്റു. 2022 ഏ​പ്രി​ലി​ല്‍ ക​മ്പ​നി 1,498 യൂ​ണി​റ്റു​ക​ള്‍ വി​റ്റ സ്ഥാ​ന​ത്താ​ണ് ഈ ​വ​ള​ര്‍ച്ച.

ആം​പി​യ​ര്‍ ഇ​വി ആ​ണ് വി​ല്‍പ്പ​ന​യി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്ത്. ക​ഴി​ഞ്ഞ മാ​സം ക​മ്പ​നി 8,318 യൂ​ണി​റ്റു​ക​ള്‍ വി​റ്റു. അ​തേ​സ​മ​യം 2022ല്‍ ​ഈ കാ​ല​യ​ള​വി​ല്‍ ഇ​ത് 6,540 യൂ​ണി​റ്റാ​യി​രു​ന്നു. ഏ​ഥ​ര്‍ എ​ന​ര്‍ജി 7,746 ഇ​ല​ക്‌​ട്രി​ക് സ്കൂ​ട്ട​റു​ക​ളും ബ​ജാ​ജ് ഓ​ട്ടൊ 4,013 യൂ​ണി​റ്റു​ക​ളും ഹീ​റോ ഇ​ല​ക്‌​ട്രി​ക് 3,331 യൂ​ണി​റ്റു​ക​ളും ഏ​പ്രി​ലി​ല്‍ വി​റ്റു.

Trending

No stories found.

Latest News

No stories found.