സ്കോഡ ഓട്ടൊ ഇന്ത്യയുടെ സ്ലാവിയ എലഗൻസ് പതിപ്പുകൾ അവതരിപ്പിച്ചു

1.5 ടിഎസ്ഐ ടര്‍ബോ പെട്രോള്‍ എൻജിനാണ് എലഗന്‍സ് പതിപ്പുകളുടെ സവിശേഷത.
Skoda Auto India has launched Elegance Editions
Skoda Auto India has launched Elegance Editions
Updated on

കൊച്ചി: പുതിയ ഫീച്ചറുകളുമായി വിപണിയിലെത്തിയ സ്കോഡ ഓട്ടൊ ഇന്ത്യയുടെ കുഷാക്ക്, സ്ലാവിയ മോഡലുകളുടെ എലഗന്‍സ് പതിപ്പുകള്‍ അവതരിപ്പിച്ചു. ഡീപ് ബ്ലാക്ക് നിറത്തിലുള്ള ഈ പ്രത്യേക പതിപ്പുകള്‍ 1.5 ടിഎസ്ഐ എൻജിനില്‍ പരിമിത എണ്ണം മാത്രമാണ് നിരത്തിലിറക്കുന്നത്.

ഉപഭോക്തൃ കേന്ദ്രീകൃത സമീപനത്തിന് അനുസൃതമായാണ് രണ്ടു മോഡലുകളുടെയും പുതിയ പതിപ്പുകള്‍ അവതരിപ്പിക്കുന്നത്. 1.5 ടിഎസ്ഐ ടര്‍ബോ പെട്രോള്‍ എൻജിനാണ് എലഗന്‍സ് പതിപ്പുകളുടെ സവിശേഷത. ഇതോടൊപ്പം 7 സ്പീഡ് ഡിഎസ്ജി ഓട്ടൊമാറ്റിക്, 6 സ്പീഡ് മാനുവല്‍ ഒപ്ഷനുകള്‍ തെരഞ്ഞെടുക്കാം. ഏറ്റവും മികച്ച സ്റ്റൈല്‍ വേരിയന്‍റുകളാണിവ. ബി-പില്ലറുകളില്‍ എലഗൻസ് എന്ന കാലിഗ്രഫിയും നല്‍കിയിട്ടുണ്ട്. കുഷാക്കില്‍ പുതുതായി 17 ഇഞ്ച് വേഗ ഡുവല്‍ ടോണ്‍ അലോയ് ഡിസൈനും നല്‍കിയിട്ടുണ്ട്. ക്ലാസിക് സെഡാനായ സ്ലാവിയയില്‍ 16 ഇഞ്ച് വിങ് അലോയ് വീല്‍സാണുള്ളത്.

അകത്തളത്തിലും ശ്രദ്ധേയമായ പുതുമകളുണ്ട്. ഡോര്‍ തുറക്കുമ്പോള്‍ സ്കോഡ ബ്രാന്‍ഡ് ലോഗോ പഡ്ല്‍ ലൈറ്റായി തെളിയും. സ്റ്റിയറിങ് വീലിലും എലഗന്‍സ് ബാഡ്ജ് നല്‍കിയിട്ടുണ്ട്. കൂടാതെ എലഗന്‍സ് ബ്രാന്‍ഡ് ചെയ്ത മാറ്റുകളും കുഷ്യനുകളും നെക്ക് റെസ്റ്റുകളും സീറ്റ്ബെല്‍റ്റ് കുഷ്യനുകളും ലഭിക്കും. ഉത്സവ സീസണിൽ സ്കോഡ അവതരിപ്പിച്ച പുതിയ ഫീച്ചറുകളെല്ലാം എലഗന്‍സ് ലിമിറ്റഡ് എഡിനുകളിലും ലഭിക്കും.

Trending

No stories found.

Latest News

No stories found.