തിരുവനന്തപുരം: സ്കോഡ ഓട്ടൊ ഇന്ത്യന്‍ വിപണിയിലേക്ക് പുതിയ കോംപാക്റ്റ് എസ്‌യുവി അവതരിപ്പിക്കുന്നു. ഇനിയും പേരിട്ടിട്ടില്ലാത്ത വാഹനം 2025ലെ ആദ്യ പകുതിയില്‍ വിപണിയിലെത്തും. പൊതുജനങ്ങള്‍ക്ക് വാഹനത്തിന്‍റെ പേരിടാനുള്ള മത്സരവും സ്കോഡ നടത്തുന്നുണ്ട്. കോംപാക്റ്റ് എസ്‌യുവി വിഭാഗത്തിലെ സ്കോഡയുടെ ആദ്യ വാഹനമാണിത്.
ഇന്ത്യന്‍ വിപണിയിലെ സ്കോഡയുടെ മൂന്നാമത്തെ വാഹനമാണ് അണിയറയില്‍ ഒരുങ്ങുന്ന കോംപാക്റ്റ് എസ്‌യുവി. നിലവില്‍ ഇന്ത്യന്‍ നിരത്തുകളെ കീഴടക്കിയിരിക്കുന്ന കുഷാഖിന്‍റേയും സ്ലാവിയയേയും പോലെ എംക്യുബി-എ0-ഇന്‍ പ്ലാറ്റ്ഫോമിലാണ് കോംപാക്റ്റ് എസ്‌യുവി ഒരുങ്ങുന്നത്. ഇന്ത്യയ്ക്കായി പ്രത്യേകം വികസിപ്പിച്ച പ്ലാറ്റ്ഫോമാണിത്. 2026ഓടെ സ്കോഡ ഓട്ടൊയുടെ വാര്‍ഷിക വില്‍പ്പന ഒരു ലക്ഷം കടക്കുകയെന്ന ലക്ഷ്യവും കമ്പനി മുന്നോട്ടുവയ്ക്കുന്നുണ്ട്.
ഈ കോംപാക്റ്റ് എസ്‌യുവിയെ ഇന്ത്യയ്ക്കുവേണ്ടി നിർമിച്ച് ലോകത്തിനായി സ്കോഡ ഓട്ടൊ ഇന്ത്യ നിർമിക്കുകയാണ് ചെയ്യുന്നത്. ഇന്ത്യയില്‍ നിലവില്‍ 4 മീറ്ററിന് താഴെ നീളമുള്ള കാറുകള്‍ക്കായി ലഭ്യമായിട്ടുള്ള നികുതി ഇളവുകള്‍ നേടാന്‍ വേണ്ടി സ്കോഡ കോംപാക്റ്റ് എസ്‌യുവിക്ക് നാല് മീറ്ററിന് താഴെയുള്ള നീളമാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ നികുതിയിളവില്‍ നിന്നുള്ള നേട്ടം ഉപയോക്താവിന് കൈമാറും. ഇന്ത്യയിലെ ടിയര്‍ 2, ചെറിയ വിപണികളിലേക്ക് കടന്നു കയറുകയെന്ന ലക്ഷ്യവും സ്കോഡ ഓട്ടൊ ഇന്ത്യയുടെ എന്‍ട്രി ലെവല്‍ ഉത്പന്നമായ ഈ പുതിയ വാഹനത്തിലൂടെ കമ്പനി ലക്ഷ്യമിടുന്നു. പൂനെയിലെ ആധുനിക നിർമാണ യൂണിറ്റിലാണ് വാഹനം നിർമിക്കുന്നത്.