കൊച്ചി: പ്രമുഖ വാഹന നിർമാതാക്കളും രാജ്യത്തെ ഇവി വാഹന നിർമാണ രംഗത്തെ വമ്പന്മാരുമായ ടാറ്റ മോട്ടോഴ്സ് തങ്ങളുടെ ഇലക്ട്രിക് എസ്യുവിയായ നെക്സോൺ ഇവിയുമായി കശ്മീരിൽ നിന്ന് കന്യാകുമാരിയിലേക്ക് സാഹസിക യാത്ര നടത്തുന്നു. ശ്രീനഗറിൽ നിന്ന് ആരംഭിച്ച് 4 ദിവസം കൊണ്ട് 4,000 കിലോമീറ്റർ താണ്ടി കന്യാകുമാരിയിൽ യാത്ര അവസാനിപ്പിക്കും.
സ്ട്രെസ് ഫ്രീ അനുഭവത്തിനായി ടാറ്റ മോട്ടോഴ്സ് നെക്സോൺ ഇവിയുടെ റേഞ്ച് 453 കിലോമീറ്ററായി ഉയർത്തിയിരുന്നു. ഇതോടൊപ്പം ടാറ്റ പവർ രാജ്യത്തുടനീളമുള്ള ഹൈവേ ചാർജിങ് ഇൻഫ്രാസ്ട്രക്ചർ വ്യവസ്ഥാപിതമായി മെച്ചപ്പെടുത്തി പൊതുവായ ചാർജിങ് കൂടുതൽ എളുപ്പത്തിലാക്കുകയും ചെയ്തിരുന്നു.
ഈ യാത്രയിൽ, നെക്സോൺ ഇവി ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ കഠിനമായ കാലാവസ്ഥയെയും ദുർഘടമായ വിവിധ ഭൂപ്രദേശങ്ങളെയും മറികടക്കും. അതിവേഗ, ദീർഘദൂര യാത്രകൾ കൈകാര്യം ചെയ്യുന്നതിലെ നെക്സോൺ ഇവിയുടെ കഴിവ് പ്രദർശിപ്പിക്കുന്നതിനും രാജ്യത്തിന്റെ നെടുകെയും കുറുകെയുമുള്ള പൊതു ചാർജിങ് ശൃംഖലയുടെ ലഭ്യത ഉയർത്തിക്കാട്ടുന്നതിനുമാണ് യാത്ര ലക്ഷ്യമിടുന്നത്.