ടൊയോട്ട ഇന്നോവ ഹൈക്രോസിന്‍റെ വില്‍പ്പന 50,000 കടന്നു

2022 നവംബറില്‍ വണ്ടി അവതരിപ്പിച്ചതിന് ശേഷമുള്ള കണക്കുകളാണിത്
ടൊയോട്ട ഇന്നോവ ഹൈക്രോസിന്‍റെ വില്‍പ്പന 50,000 കടന്നു
Updated on

തിരുവനന്തപുരം: ടൊയോട്ട കിര്‍ലോസ്കര്‍ മോട്ടോറിന്‍റെ (ടികെഎം) പോപ്പുലര്‍ വാഹനങ്ങളിലൊന്നായ ഇന്നോവ ഹൈക്രോസിന്‍റെ മൊത്തം വില്‍പ്പന ഇന്ത്യയില്‍ 50,000 യൂണിറ്റ് കടന്നു. 2022 നവംബറില്‍ വണ്ടി അവതരിപ്പിച്ചതിന് ശേഷമുള്ള കണക്കുകളാണിത്.

ടൊയോട്ട ഗ്ലോബല്‍ ആര്‍ക്കിടെക്ച്ചര്‍ (ടിഎന്‍ജിഎ) അടിസ്ഥാനമാക്കി രൂപകല്‍പ്പന ചെയ്തതാണ് ഇന്നോവ ഹൈക്രോസ്. പുത്തന്‍ സാങ്കേതികതയും സുരക്ഷയും സൗകര്യവും ഒരുമിക്കുന്ന രൂപകല്‍പ്പനയുമെല്ലാം ഇന്നോവ ഹൈക്രോസിന്‍റെ ഗ്ലാമര്‍ കൂട്ടുന്ന ഘടകങ്ങളാണ്. ത്രസിപ്പിക്കുന്ന ഡ്രൈവിങ് അനുഭവവും ഇത് പ്രദാനം ചെയ്യുന്നു. പ്രത്യേകതകള്‍ ഏറെ അവകാശപ്പെടാവുന്ന മോഡലാണിത്. പാഡില്‍ ഷിഫ്റ്റ്, പവേഡ് ഓട്ടൊമന്‍ സെക്കന്‍ഡ് റോ സീറ്റ്സ്, ഫ്രണ്ട് വെന്‍റിലേറ്റഡ് സീറ്റസ്, എയര്‍ കണ്ടിഷണര്‍ (ഡ്യുവല്‍ സോണ്‍-ഫ്രണ്ട് ആന്‍ഡ് റിയര്‍ സോണ്‍), റിയര്‍ റിട്രാക്റ്റബിള്‍ സണ്‍ഷെയ്ഡ്, ഇലക്‌ട്രോക്രോമിക് ഇന്നര്‍ റിയര്‍വ്യൂ മിറര്‍ (ഇസി ഐആര്‍വിഎം), പവര്‍ ബാക്ക് ഡോര്‍, ഡ്യുവര്‍ ഫങ്ഷന്‍ ഡേ ടൈം റണ്ണിങ് ലൈറ്റ് (ഡിആര്‍എല്‍) തുടങ്ങിയവയെല്ലാം ഈ ശ്രേണിയില്‍ ആദ്യമെന്ന് അവകാശപ്പെടാവുന്ന തരത്തിലുള്ള പ്രത്യേകതകളാണ്.

അഞ്ചാം തലമുറയില്‍പ്പെടുന്ന സെല്‍ഫ് ചാര്‍ജിങ് സ്ട്രോങ് ഹൈബ്രിഡ് ഇലക്‌ട്രിക് സിസ്റ്റമാണ് ഇന്നോവ ഹൈക്രോസിന് ശക്തി പകരുന്നത്. 2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ ഗ്യാസോലൈന്‍ എൻജിനാണ്. ഇന്ധനക്ഷമത ഉറപ്പുവരുത്തുന്നതിനൊപ്പം 137 കിലോവാട്ട് (186 പിഎസ്) മാക്സിമം പവര്‍ ഔട്ട്പുട്ട് ലഭിക്കുന്നു. സെല്‍ഫ് ചാര്‍ജിങ് സ്ട്രോങ് ഹൈബ്രിഡ് ഇലക്‌ട്രിക് വെഹിക്കിള്‍ (എസ്എച്ച്ഇവി) എന്ന നിലയില്‍ ഇന്നോവ ഹൈക്രോസ് ദൂരത്തിന്‍റെ 40 ശതമാനവും ആകെ സമയത്തിന്‍റെ 60 ശതമാനവും ഇലക്‌ട്രിക് (ഇവി) അഥവാ സീറോ എമിഷന്‍ മോഡില്‍ ഓടാനാകും.

Trending

No stories found.

Latest News

No stories found.