കൊച്ചി: കഴിഞ്ഞ ഓണം, ദീപാവലി ഉത്സവ സീസണുകളിൽ അഖിലേന്ത്യാ തലത്തിലെ യൂസ്ഡ് കാര്‍ വിൽപ്പനയില്‍ 88% വളര്‍ച്ച കൈവരിച്ചതായി ഇന്ത്യയിലെ മുന്‍നിര ഓട്ടോടെക്ക് കമ്പനിയായ കാര്‍സ്24-ന്‍റെ കണക്കുകള്‍. രാജ്യവ്യാപകമായി 1,760 കോടി രൂപയുടെ കാര്‍ വിൽപ്പനയാണുണ്ടായത്.
കഴിഞ്ഞ വര്‍ഷത്തെ ഓണക്കാലത്തെ അപേക്ഷിച്ച് കൊച്ചിയിൽ ഇത്തവണ വിൽപ്പന ഇരട്ടിയായി. മുംബൈ, പൂനെ എന്നിവിടങ്ങളില്‍ വിനായകചതുർഥിക്കാലത്ത് ഇരട്ടി വര്‍ധനവുണ്ടായി. വാഗണ്‍ആര്‍, ഹോണ്ട സിറ്റി എന്നിവയായിരുന്നു മുന്നില്‍. അഹമ്മദാബാദ്, ഡല്‍ഹി എന്നിവിടങ്ങളില്‍ 67% വര്‍ധനവാണുണ്ടായത്. ഗ്രാന്‍റ്ഐ10, ബലേനോ എന്നിവയായിരുന്നു ഇവിടെ കൂടുതല്‍ പ്രിയം.
ഉത്സവ കാലത്ത് ഓരോ ദിവസവും ശരാശരി 4.7 കോടി രൂപയുടെ വായ്പകളും ലഭ്യമാക്കിയിരുന്നു. കൂടുതല്‍ വായ്പാ അപേക്ഷകളും എത്തിയത് 35 വയസില്‍ താഴെയുള്ള ശമ്പളക്കാരില്‍ നിന്നായിരുന്നു. ഓരോ ദിവസവും 500ലേറെ വായ്പാ അപേക്ഷകളാണ് കാര്‍സ്24 കൈകാര്യം ചെയ്തത്.