വോള്‍വോ ഇലക്‌ട്രിക് സി40 റീചാര്‍ജ് പുറത്തിറങ്ങി

ഒരു സമ്പൂര്‍ണ ഇലക്‌ട്രിക് കാറായി വേര്‍തിരിക്കുന്ന ശ്രദ്ധേയമായ പല സവിശേഷതകളും കാറിനുണ്ട്.
വോള്‍വോ ഇലക്‌ട്രിക് സി40 റീചാര്‍ജ് പുറത്തിറങ്ങി
Updated on

കൊച്ചി: വോള്‍വോ കാര്‍ ഇന്ത്യയുടെ ഏറെ കാത്തിരുന്ന പുതിയ മോഡല്‍ ഇലക്‌ട്രിക് സി40 റീചാര്‍ജ് പുറത്തിറങ്ങി. നികുതി കൂടാതെ 61.25 ലക്ഷമാണ് പ്രാരംഭ എക്സ്ഷോറൂം വില. ബുക്കിങ് പൂര്‍ണമായും വോള്‍വോ വെബ്‌സൈറ്റില്‍ ഓണ്‍ലൈനിലാണ്. കര്‍ണാടകയില്‍ നിന്ന് അസംബിള്‍ ചെയ്യുന്ന വോള്‍വോയുടെ രണ്ടാമത്തെ ഇലക്‌ട്രിക് കാര്‍ മോഡലാണ് സി40 റീചാര്‍ജ്. 11 കിലോവാട്ട് ചാര്‍ജറാണുള്ളത്.

ഇന്ത്യയില്‍ എല്ലാ വര്‍ഷവും ഒരു പുതിയ ഇലക്‌ട്രിക് മോഡല്‍ അവതരിപ്പിക്കാനുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയാണ് പുതിയതിന്‍റെ അവതരണം. വോള്‍വോയുടെ ആദ്യത്തെ തനത് ഇലക്‌ട്രിക് കാറാണ് സി 40 റീചാര്‍ജ്. തുകല്‍ രഹിതമാണ് ഇന്‍റീരിയറുകള്‍. യൂറോ എന്‍സിഎപി 5സ്റ്റാര്‍ റേറ്റിങ്ങുണ്ട്. ഒരു സമ്പൂര്‍ണ ഇലക്‌ട്രിക് കാറായി വേര്‍തിരിക്കുന്ന ശ്രദ്ധേയമായ പല സവിശേഷതകളും കാറിനുണ്ട്. 3 വര്‍ഷത്തെ വാറന്‍റി, 3 വര്‍ഷത്തെ സേവന പാക്കേജ്, റോഡ് സൈഡ് അസിസ്റ്റന്‍സ് എന്നിവയോടൊപ്പം തടസരഹിതമായ ഉടമസ്ഥത പാക്കേജും ഉള്‍പ്പെടുത്തിയതായി വോള്‍വോ കാര്‍ ഇന്ത്യ മാനെജിങ് ഡയറക്റ്റര്‍ ജ്യോതി മല്‍ഹോത്ര പറഞ്ഞു.

ഡബ്ല്യുഎല്‍ടിപി പ്രകാരം 530 കിലോമീറ്ററും ഐ സി എ ടി ടെസ്റ്റിങ് വ്യവസ്ഥകള്‍ അനുസരിച്ച് 683 കിലോമീറ്ററും ഒറ്റ ചാര്‍ജില്‍ സാധ്യമാകുന്നു. സി408 എച്ച്പി പവര്‍, 660 എന്‍എം ടോര്‍ക്ക്, 78 (കിലോ വാട്ട് ഔര്‍) ബാറ്ററി, 0-100 കി.മീ - 4.7 സെ. ആക്‌സിലറേഷന്‍, 8 വര്‍ഷം/160,000 കി.മീ ബാറ്ററി വാറന്‍റി, 180 കി.മീ ഉയര്‍ന്ന വേഗത തുടങ്ങി ഒട്ടനവധി സവിശേഷതകളോട് കൂടിയാണ് വോള്‍വോ സി40 പുറത്തിറങ്ങുന്നത്.

Trending

No stories found.

Latest News

No stories found.