വാര്‍ഡ് വിസാര്‍ഡ് ഫെബ്രുവരിയില്‍ മാത്രം വിറ്റത് 2,018 ഇലക്ട്രിക് സ്‌കൂട്ടറുകൾ

2023 ഫെബ്രുവരിയേക്കാള്‍ 953 യൂണിറ്റുകള്‍ അധികം വിറ്റഴിച്ചു
വാര്‍ഡ് വിസാര്‍ഡ് ഫെബ്രുവരിയില്‍ മാത്രം വിറ്റത് 2,018 ഇലക്ട്രിക് സ്‌കൂട്ടറുകൾ
Updated on

കൊച്ചി: ജോയ് ഇ-ബൈക്ക്, ജോയ് ഇ-റിക്ക് ബ്രാന്‍ഡുകളുടെ നിര്‍മാതാക്കളും, ഇന്ത്യയിലെ മുന്നിര ഇലക്ട്രിക് വാഹന നിര്‍മാതാക്കളുമായ വാര്‍ഡ് വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് 2024 ഫെബ്രുവരിയില്‍ മികച്ച വളര്‍ച്ചാ രേഖപ്പെടുത്തി. 2,018 യൂണിറ്റ് ഇലക്ട്രിക് ഇരുചക്രവാഹനങ്ങളാണ് ബ്രാന്‍ഡ് 2024 ഫെബ്രുവരിയില്‍ കയറ്റി അയച്ചത്. 2023 ഫെബ്രുവരിയേക്കാള്‍ 953 യൂണിറ്റുകള്‍ അധികം വിറ്റഴിച്ചു.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വില്പനയില്‍ 112% വര്‍ധനവാണുണ്ടായത്. ഇതിന് പുറമേ 2024 ഫെബ്രുവരിയില്‍ 11 മുച്ചക്ര വൈദ്യുത വാഹനങ്ങളും കമ്പനി വിറ്റഴിച്ചു. ഫെബ്രുവരിയില്‍ ഇരുചക്ര വൈദ്യുത വാഹനങ്ങളുടെ വില്പനയില്‍ പതിനായിരം യൂണിറ്റെന്ന നാഴികക്കല്ലും വാര്‍ഡ്വിസാര്‍ഡ് പിന്നിട്ടിരുന്നു. ഇന്ത്യയുടെ മൊബിലിറ്റി ലാന്‍ഡ്സ്കേപ്പില്‍ വിപ്ലവം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ക്കുള്ള അംഗീകാരമായി ദുബായില്‍ നടന്ന ഗ്ലോബല്‍ ബിസിനസ് സിമ്പോസിയത്തില്‍ റൈസിങ് ബ്രാന്‍ഡ്സ് ഓഫ് ഏഷ്യ 2023-24 പുരസ്കാരവും ജോയ് ഇ-ബൈക്ക് ബ്രാന്‍ഡിന് ലഭിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വില്പനയിലെ ഈ നേട്ടം മികവിനോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയെയും ഇലക്ട്രിക് വാഹന മേഖലയെ പരിവര്‍ത്തനം ചെയ്യാനുള്ള ഞങ്ങളുടെ അഭിലാഷത്തെയും പ്രതിഫലിപ്പിക്കുന്നുവെന്ന് വാര്‍ഡ്വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡിന്‍റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ യതിന്‍ ഗുപ്തെ പറഞ്ഞു.

Trending

No stories found.

Latest News

No stories found.