കൊച്ചി: യെസ്ഡി അഡ്വഞ്ചര്‍ ഇനി വൈറ്റ്ഔട്ട് നിറത്തിലും, യെസ്ഡി സ്‌ക്രാംബ്ലര്‍ ബോള്‍ഡ് ബ്ലാക്ക് നിറത്തിലും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ജാവ 42, യെസ്ഡി റോഡ്‌സ്റ്റര്‍ ശ്രേണിയില്‍ കഴിഞ്ഞയാഴ്ച രണ്ട് പുതിയ നിറഭേദങ്ങള്‍ ചേര്‍ത്തതിന് പിന്നാലെയാണിത്. സ്‌നോവി ടെറയ്‌നില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് അഡ്വഞ്ചര്‍ മോഡലിന് വൈറ്റ്ഔട്ട് നിറം ചേര്‍ത്തിരിക്കുന്നത്. സ്‌റ്റെല്‍ത്താണ് സ്‌ക്രാംബ്ലറിൻ്റെ ബോള്‍ഡ് ബ്ലാക്ക് നിറത്തിന് പ്രചോദനമായിരിക്കുന്നത്.
യെസ്ഡിയുടെ രണ്ട് മോഡലുകളും എആന്‍ഡ്എസ് ക്ലച്ച് സ്റ്റാന്‍ഡേര്‍ഡായി.സ്ലിക്ക്-ഷിഫ്റ്റിങ് സിക്‌സ്-സ്പീഡ് ട്രാന്‍സ്മിഷനോടെയാണ് വരുന്നത്. റോഡ്, റെയിന്‍, ഓഫ് റോഡ് എന്നിങ്ങനെ മൂന്ന് എബിഎസ് മോഡുകളുമുണ്ട്. ഹാന്‍ഡില്‍ബാറില്‍ ഘടിപ്പിച്ച യുഎസ്ബി ചാര്‍ജിങ് പോയിന്‍റിനൊപ്പം, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ടേണ്‍-ബൈ-ടേണ്‍ നാവിഗേഷനും ഇരുമോഡലുകളിലും ലഭ്യമാക്കിയിട്ടുണ്ട്. യെസ്ഡി അഡ്വഞ്ചര്‍ വൈറ്റ്ഔട്ടിന് 2,14,942 രൂപയും, സ്‌ക്രാംബ്ലര്‍ ബോള്‍ഡ് ബ്ലാക്കിന് 2,09,900 രൂപയുമാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില.
അഡ്വഞ്ചറും സ്‌ക്രാംബ്ലറും സ്വതന്ത്ര സ്വഭാവമുള്ള യെസ്ഡിയുടെ പ്രതീകങ്ങളാണെന്ന് ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍ സിഇഒ ആശിഷ് സിങ് ജോഷി പറഞ്ഞു,