കേരളത്തിലെ 19 പൊതുമേഖലാ സ്ഥാപനങ്ങളുടെ കഥ കഴിയുന്നു

ആകെയുള്ള 131 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 63 സ്ഥാപനങ്ങളും നഷ്ടത്തിലാണെന്ന് സിഎജി റിപ്പോർട്ട്
19 PSUs in Kerala face closure
അടച്ചുപൂട്ടൽ ഭീഷണിയിൽ 19 പൊതുമേഖലാ സ്ഥാപനങ്ങൾ
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് നഷ്ടത്തിലാണെന്ന് കണ്ടെത്തിയ പൊതുമേഖലാ സ്ഥാപനങ്ങളില്‍ 19 എണ്ണം പ്രവര്‍ത്തനരഹിതമോ പൂട്ടേണ്ടതോ ആയ സ്ഥിതിയിലാണെന്ന് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്‍റെ (സിഎജി) കണ്ടെത്തൽ. ഇവയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം. തൃപ്തികരമല്ലാത്ത സ്ഥാപനങ്ങളുടെ പ്രകടനം കൃത്യമായി വിലയിരുത്തണം. നഷ്ടത്തിലുള്ളവ സ്ഥാപനങ്ങളുടെ മൂല നഷ്ടകാരണം കണ്ടെത്തണം. സുസ്ഥിരമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കാനാവില്ലെങ്കില്‍ അടച്ചുപൂട്ടണം- റിപ്പോര്‍ട്ടില്‍ പറയുന്നു.

ആകെയുള്ള 131 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 63 സ്ഥാപനങ്ങളും നഷ്ടത്തിലാണെന്ന് റിപ്പോർട്ടിൽ സിഎജി വ്യക്തമാക്കിയിരുന്നു. 2022 വരെയുള്ള 5 വര്‍ഷക്കാലയളവില്‍ 63 സ്ഥാപനങ്ങളിലായി 4,065.38 കോടിയുടെ നഷ്ടമുണ്ടായി. 55 പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭകരമായാണ് പ്രവര്‍ത്തിക്കുന്നത്. 55 സ്ഥാപനങ്ങളും കൂടി 654.99 കോടി രൂപയുടെ ലാഭം ഉണ്ടാക്കി. 4 സ്ഥാപനങ്ങള്‍ ലാഭമോ നഷ്ടമോ ഉണ്ടാക്കിയില്ല. 9 സ്ഥാപനങ്ങള്‍ കണക്ക് നല്‍കിയില്ലെന്നും സിഎജി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തി.

പൊതുമേഖലാ സ്ഥാപങ്ങളില്‍ സര്‍ക്കാറിന്‍റെ മൊത്തം നിക്ഷേപം 20,439.04 കോടിയാണ്. ഇതില്‍ 9,817.46 കോടി രൂപ ഓഹരി മൂലധനവും 10, 621.58 കോടി ദീര്‍ഘകാല വായ്പകളുമാണ്. 72 കമ്പനികളില്‍ 6 കമ്പനികള്‍ ബോര്‍ഡില്‍ സ്വതന്ത്ര ഡയറക്റ്റര്‍മാരെയും 26 കമ്പനികള്‍ കുറഞ്ഞത് ഒരു വനിതാ ഡയറക്റ്ററെയും നിയമിച്ചു. 6 പൊതുമേഖലാ സ്ഥാപനങ്ങള്‍ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 11.82 കോടി രൂപ ചെലവഴിച്ചു. ഇതില്‍ 52 ശതമാനം ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും 27 ശതമാനം ആരോഗ്യപ്രവര്‍ത്തനങ്ങള്‍ക്കുമാണ്- റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Trending

No stories found.

Latest News

No stories found.