ഡിജിറ്റൽ ചാനലുകളിലൂടെ 3.7 ബില്യൺ ദിർഹം വരുമാനം

ആർ ടി എ യുടെ തത്സമയ സന്തോഷ സൂചിക 95 % ആണ്. ആർ ടി എ ആപ്പുകൾ 3.056 മില്യൺ തവണ ഇൻസ്റ്റാൾ ചെയ്യപ്പെട്ടിട്ടുണ്ട്.
3.7 billion in revenue through digital channels
ഡിജിറ്റൽ ചാനലുകളിലൂടെ 3.7 ബില്യൺ ദിർഹം വരുമാനമുണ്ടാക്കിയതായി ദുബായ് ആർ ടിഎ
Updated on

ദുബായ്: കഴിഞ്ഞ വർഷം ഡിജിറ്റൽ ചാനലുകളിലൂടെ 3.7 ബില്യൺ ദിർഹം വരുമാനമുണ്ടാക്കിയതായി ദുബായ് ആർ ടി എ ഡയറക്ടർ ജനറലും എക്സിക്യൂട്ടീവ് ഡയറക്‌ടേഴ്‌സ് ബോർഡ് ചെയർമാനുമായ മത്തർ അൽ തായർ അറിയിച്ചു. ഡിജിറ്റൽ ചാനലുകളിലൂടെ 821 മില്യൺ ഇടപാടുകളാണ് നടത്തിയത്. ആർ ടി എ ആപ്പ് വഴി മാത്രം 15.299 മില്യൺ ഇടപാടുകൾ നടന്നു. 2022 ലേതിനേക്കാൾ 29 % വളർച്ചയാണ് രേഖപ്പെടുത്തിയത്.

ഡിജിറ്റൽ ജീവിതത്തിന്‍റെ ഗുണനിലവാരം വർധിപ്പിക്കണമെന്ന യുഎഇ വൈസ് പ്രസിഡന്‍റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ ദർശനത്തിന്‍റെ അടിസ്ഥാനത്തിലാണ് ആർ ടി എയുടെ പ്രവർത്തനമെന്ന് മത്തർ അൽ തായർ പറഞ്ഞു.

ആർ ടി എ യുടെ തത്സമയ സന്തോഷ സൂചിക 95 % ആണ്. ആർ ടി എ ആപ്പുകൾ 3.056 മില്യൺ തവണ ഇൻസ്റ്റാൾ ചെയ്യപ്പെട്ടിട്ടുണ്ട്.പ്രവർത്തന മികവ് വർധിപ്പിക്കാൻ ചാറ്റ് ജി പി ടി യുടെ സഹായത്തോടെ പ്രവർത്തിക്കുന്ന പുതുക്കിയ മെഹബൂബ് ചാറ്റ്ബോട്ട് പുറത്തിറക്കി.മനുഷ്യ സമാനമായ പ്രതികരണം നടത്താനും ഡേറ്റ സുരക്ഷ ഉറപ്പുവരുത്താനും ഇത് സഹായിക്കുന്നുവെന്ന് ആർ ടി എ ചെയർമാൻ പറഞ്ഞു.

പുതുമലമുറ സ്മാർട്ട് കിയോസ്കുകൾ സ്ഥാപിച്ചത് 42 സേവന മേഖലകളിലെ നിലവാരം മെച്ചപ്പെടുത്തി. 21 ഇടങ്ങളിൽ 30 കിയോസ്കുകൾ സ്ഥാപിച്ചു. പുതുക്കിയ ആർ ടി എ ദുബായ് ആപ്പിന്‍റെ അവതരണത്തോടെ 1,90,0000 പാർക്കിങ്ങ് ഇടങ്ങൾ ഉപയോക്താവിന് മുൻകൂട്ടി കണ്ടെത്താൻ സാധിക്കുന്നു.

ഇത് കൂടാതെ നോൽ കാർഡ് ടോപ്-അപ്പ് ചെയ്യാനും സഹായിക്കുന്നു. ദുബായ് ഡ്രൈവ് ആപ്പിൾ യു എ ഇ പാസ് ഉപയോഗിച്ച് ലോഗിൻ ചെയ്താൽ വാഹന പ്ലേറ്റ് കൈമാറ്റം ചെയ്യാൻ സാധിക്കും. പോയ വർഷം പുതുക്കിയ സുഹൈൽ ആപ്പ് വഴി 18 മില്യൺ യാത്ര ആസൂത്രണങ്ങളാണ് നടത്തിയത്. പുതിയതായി കൊണ്ടുവരാൻ ലക്ഷ്യമിടുന്ന 360 സേവനങ്ങളിൽ 63 എണ്ണം ലഭ്യമാക്കിയതായി ആർ ടി എ ചെയർമാൻ പറഞ്ഞു.

Trending

No stories found.

Latest News

No stories found.