കൊച്ചി: തമിഴ്‌നാട് സ്റ്റേറ്റ് ലെവല്‍ ബാങ്കിങ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രത്യേക വായ്പാ വിതരണ പരിപാടി ചെന്നൈയില്‍ സംഘടിപ്പിച്ചു. കേന്ദ്ര ധനകാര്യ സഹമന്ത്രി ഡോ. ഭഗവത് കൃഷ്ണറാവു കാറാഡിന്റെ അധ്യക്ഷതയിലായിരുന്നു പരിപാടി. യോഗത്തില്‍ സംസ്ഥാനത്തെ ബാങ്കുകള്‍ 3570 കോടി രൂപയുടെ വായ്പകള്‍ 2.27 ലക്ഷം ഉപഭോക്താക്കള്‍ക്കായി അനുവദിച്ചു. മുദ്ര, സ്റ്റാന്‍ഡപ്പ് ഇന്ത്യ, സ്വയം സഹായ സംഘം, കൃഷി, എംഎസ്എംഇ പിഎംഎസ്വിഎ നിധി, പിഎംഎഫ്എംഇ, പിഎംഇജിപി എന്നീ വിവിധ പദ്ധതികളിലായാണ് ഈ തുക അനുവദിച്ചത്.
തമിഴ്‌നാട് എസ്എല്‍ബിസി ചെയര്‍മാനും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ എസ് ശ്രീമതി, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എംഡി&സിഇഒയുമായ ശാന്തിലാല്‍ ജെയിന്‍, ധനവകുപ്പ് സെക്രട്ടറി വി അരുണ്‍ റോയ് ഐഎഎസ്, റിസര്‍വ് ബാങ്ക് റീജനല്‍ ഡയറക്ടര്‍ എസ് എം എന്‍ സ്വാമി, തമിഴ്‌നാടിലെ വിവിധ ബാങ്കുകളുടെ പ്രതിനിധികള്‍, നബാര്‍ഡ്, റിസര്‍വ് ബാങ്ക് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.