റിലയന്‍സ് ജോലി നൽകുന്നത് ആറര ലക്ഷം പേർക്ക്; കഴിഞ്ഞ വർഷം സൃഷ്ടിച്ചത് 1.7 ലക്ഷം തൊഴിലവസരങ്ങള്‍

യുവതലമുറയ്ക്കായി തൊഴില്‍ സൃഷ്ടിക്കുന്നത് ഏറ്റവും മുന്‍ഗണന നല്‍കുന്ന കാര്യമാണെന്ന് മുകേഷ് അംബാനി; തൊഴില്‍ വെട്ടിച്ചുരുക്കുന്നുവെന്ന വാര്‍ത്തകൾ തള്ളി
6.5 lakh works in Reliance
റിലയന്‍സ് ജോലി നൽകുന്നത് ആറര ലക്ഷം പേർക്ക്
Updated on

മുംബൈ: വേണ്ടത്ര തൊഴില്‍ സൃഷ്ടിക്കപ്പെടുന്നില്ലെന്ന വാര്‍ത്തകള്‍ നിറയുന്ന കാലത്ത് വലിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം റിലയന്‍സ് ഇന്‍ഡസ്ട്രീസ് സൃഷ്ടിച്ചത് 1.7 ലക്ഷം തൊഴിലുകളാണെന്ന് കമ്പനിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ മുകേഷ് അംബാനി.

റിലയന്‍സില്‍ തൊഴില്‍ വെട്ടിച്ചുരുക്കുകയാണെന്ന തെറ്റിദ്ധാരണജനകമായ റിപ്പോര്‍ട്ടുകളെ അദ്ദേഹം തള്ളിക്കളഞ്ഞു. രാജ്യത്തെ യുവതലമുറയ്ക്കായി കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കുകയെന്നത് തങ്ങള്‍ ഏറ്റവുമധികം മുന്‍ഗണന നല്‍കുന്ന വിഷയമാണെന്ന് റിലയന്‍സ് മേധാവി വ്യക്തമാക്കി.

ജീവനക്കാരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ടെന്ന കണക്കുകള്‍ ജീവനക്കാരെ വ്യത്യസ്ത എന്‍ഗേജ്‌മെന്‍റ് മോഡലുകളിലേക്ക് റീക്ലാസിഫിക്കേഷന്‍ വരുത്തിയതിനാലാണെന്ന് കമ്പനി വ്യക്തമാക്കി.

പരമ്പരാഗത, പുതുതലമുറ തൊഴില്‍ മേഖലകളിലായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്‍റെ ഭാഗമായി ജോലിയെടുക്കുന്നത് 6.5 ലക്ഷം പേരാണ്. നിരവധി ആഗോള എജന്‍സികള്‍ റിലയന്‍സിനെ ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴില്‍ദാതാവായി റാങ്ക് ചെയ്തിട്ടുണ്ട്.

ജീവനക്കാരുടെ വിവിധ ആനുകൂല്യങ്ങള്‍ക്കായി കമ്പനി ചെലവഴിച്ച തുകയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇരട്ടി വര്‍ധനവുണ്ടായതായും അംബാനി പറഞ്ഞു. 2019 സാമ്പത്തിക വര്‍ഷത്തെ 12,488 കോടി രൂപയില്‍ നിന്ന് 2024 സാമ്പത്തിക വര്‍ഷമെത്തിയപ്പോഴേക്കും ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ക്കായുള്ള ചെലവിടല്‍ 25,679 കോടി രൂപയായി ഉയര്‍ന്നു.

Trending

No stories found.

Latest News

No stories found.