കേരളത്തിലെ സൗരോര്‍ജ വിപണി ഉഷാറാക്കാൻ അദാനി ഗ്രൂപ്പ്

ഒരു വര്‍ഷം കൊണ്ട് 225 മെഗാവാട്ട് പുരപ്പുറ പദ്ധതി നടപ്പാക്കും, അല്‍മിയ ഗ്രൂപ്പുമായി അദാനി ഗ്രൂപ്പ് കരാറൊപ്പിട്ടു
കേരളത്തിലെ സൗരോര്‍ജ വിപണി ഉഷാറാക്കാൻ അദാനി ഗ്രൂപ്പ്
കേരളത്തിലെ ചാനല്‍ പാര്‍ട്ണറായി നിയമിച്ചുകൊണ്ടുള്ള ധാരണാപത്രം അദാനി സോളാറിന്‍റെ നാഷണല്‍ സെയില്‍സ് ഹെഡ് സെസില്‍ അഗസ്റ്റിന്‍ അല്‍മിയ ഗ്രൂപ്പിന്‍റെ മാനെജിങ് ഡയറക്റ്റര്‍ അല്‍ നിഷാന്‍ ഷാഹുലിന് കൈമാറുന്നു.
Updated on

തിരുവനന്തപുരം: സൗരോര്‍ജ എനര്‍ജിയുടെ അനന്ത സാധ്യതകളും ഭാവിലേക്ക് കൂടുതല്‍ സൗരോര്‍ജ എനര്‍ജി ഉത്പാദനരംഗത്ത് സജീവമാകുന്നതിനുമായി അദാനി ഗ്രൂപ്പിന്‍റെ സോളാര്‍ വിങ് കേരളത്തില്‍ സജീവമാകുന്നു. അതിനുവേണ്ടി അദാനി ഗ്രൂപ്പിന്‍റെ സോളാര്‍ പാനലിന്‍റെ കേരളത്തിലെ പ്രധാന ഡിസ്ട്രിബ്യൂട്ടര്‍മാരായ അല്‍മിയ ഗ്രൂപ്പുമായി കരാറിലേര്‍പ്പെട്ടു.

കേരളത്തില്‍ ഇത് വരെ 1000 മെഗാവാട്ട് സൗരോര്‍ജ പദ്ധതികളാണ് നടപ്പാക്കിയിട്ടുള്ളത്. അതില്‍ 225 മെഗാവാട്ട് മാത്രമാണ് പുരപ്പുറ സൗരോര്‍ജ പദ്ധതി. അതിന്‍റെ 50% അദാനി സോളാര്‍ പദ്ധതിയാണ്.

നാളിതുവരെ നടപ്പാക്കിയ 225 മെഗാവാട്ട് പദ്ധതിക്ക് പുറമെ ഈ വരുന്ന ഒരു വര്‍ഷം കൊണ്ട് മാത്രം അദാനി സോളാറിന്‍റെ കീഴില്‍ 200 മെഗാവാട്ട് പുരപ്പുറ പദ്ധതി നടപ്പാക്കാനാണ് തീരുമാനമെന്ന് അദാനി സോളാറിന്‍റെ നാഷണല്‍ സെയില്‍സ് ഹെഡ് സെസില്‍ അഗസ്റ്റിന്‍ പറഞ്ഞു.

2023ല്‍ മാത്രം 70 മെഗാവാട്ടിന്‍റെ സൗരോര്‍ജ പാനലുകള്‍ കേരളത്തില്‍ സ്ഥാപിക്കാനായി. ആയിരക്കണക്കിന് മെഗാവാട്ടിന്‍റെ സൗരോര്‍ജ വിപണയില്‍ കേരളത്തില്‍ സാധ്യത ഉണ്ടെന്നത് മുന്നില്‍ കണ്ടാണ് അദാനി ഗ്രൂപ്പ് അല്‍മിയ ഗ്രൂപ്പുമായി കരാറില്‍ ഏര്‍പ്പെടുന്നത്.

2014ല്‍ കൊച്ചി ആസ്ഥാനമായ അല്‍മിയ എൻജിനീയറിംഗ് അദാനി ഗ്രൂപ്പുമായി ചേര്‍ന്ന് കൊണ്ട് തമിഴ്നാട്ടില്‍ 45 മെഗാവാട്ടിന്‍റെ പദ്ധതിക്ക് തുടക്കം കുറിക്കുകയായിരുന്നു. തുടര്‍ന്ന് 2017ല്‍ അദാനി ഗ്രൂപ്പിന്‍റെ സൗരോര്‍ജ പദ്ധതികളെ കേരള വിപണിയില്‍ എത്തിച്ച അല്‍മിയ ഗ്രൂപ്പ് തുടര്‍ന്ന് സൗരോര്‍ജ പദ്ധതികള്‍ കേരളത്തില്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നതിന് മുന്‍പന്തിയിലായിരുന്നു. അനെര്‍ട്ട്, കെഎസ്ഇബി, കേരളത്തിലെ സര്‍ക്കാര്‍ ഓഫിസുകള്‍ എന്നിവിടങ്ങളില്‍ അദാനിയുടെ സൗരോര്‍ജ പാനലുകള്‍ അല്‍മിയ വഴി സ്ഥാപിച്ചിരുന്നു.

Trending

No stories found.

Latest News

No stories found.