കോതമംഗലം : കേരളത്തിൽ ചൂട് ഹൈ വോൾട്ടേജിൽ എത്തിയതോടെ എയർ കണ്ടീഷണർ (എസി ) വിപണിയും ഉഷാറായി. 41 ഡിഗ്രിയും കടന്ന് റെക്കോഡ് ചൂടാണ് കഴി ഞ്ഞ ദിവസം പാലക്കാട് രേഖപ്പെടുത്തിയത്. സമാനമായി തൊട്ടു താഴെയാണ് മറ്റു ജില്ല കളിൽരേഖപ്പെടുത്തിയിട്ടുള്ള ചൂട്. ഇതോടുകൂടി രാത്രി കാലങ്ങളിൽ കിടന്നുറങ്ങാൻ പറ്റാത്ത അവസ്ഥയുമായി. ചുടിനെ ശമിപ്പിക്കാൻ കനാലുകളിലും, ജല ശ്രോതസുകളിലും രാത്രി വൈകിയും നീരാടുന്നവരും നിരവധിയാണ്. പകൽ പല ഓഫിസുകളുടെ യും സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളെയും ചൂട് അവതാള ത്തിലാക്കുന്നുണ്ട്.
പതിവിലും നേരെത്തെ ചൂട് കൂടിയതോടെ പെട്ടെന്ന് എസി വിപണിയിലും വലിയ വില്പനയാണ് ഉണ്ടായിട്ടുള്ളത്. സാധാരണ നഗരങ്ങളിലാണ് എസിക്ക് ആവശ്യക്കാർ ഏറെ ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ അത്തരം വ്യത്യാസമൊന്നുമില്ല. കോതമംഗലം മേഖലയിലെ ഇലക്ട്രോണിക്സ്, ഹോം അപ്ലൈയൻസസ് ഷോ റൂമുകളിൽ എ സി വില്പന ഉഷാറായി മുന്നേറുന്നു.മുറികളിൽ ഉപയോഗിക്കു ന്നതിനുവേണ്ടി ഒന്ന്, ഒന്നര ടൺ എസികൾക്കാണ് ആവശ്യക്കാർ കൂടുതൽ. മുറികൾ പെട്ടന്ന് തണുക്കും. വൈദ്യുതി ഉപഭോഗത്തിന് അനുസരിച്ചുള്ള സ്റ്റാർ റേറ്റിങ്ങുകൾ അനു സരിച്ചാണ് വില്പന. കുറവ് വൈദ്യുതി ഉപയോഗിക്കുന്നവ യ്ക്കാണ് പ്രിയം കൂടുതൽ.
ഒന്നര ടൺ ശേഷിയുള്ളതി ന് 29,000, ഒരു ടൺ ശേഷിയുള്ള എസികൾക്ക് 22,000, രണ്ടു ടൺ 58,000 മുതലുമാണ് വില വരുന്നത്. പല മോഡലുകൾക്കും വിലയിൽ മാറ്റങ്ങളുമുണ്ട്. വിപണിയിൽ പരമാവധി കച്ചവടം പിടിക്കാൻ വ്യാപാ രികൾ ആവശ്യത്തിന് വായ്പാ സൗകര്യവും ഏർപ്പെടുത്തുന്നുണ്ട്.
ആദ്യ ഇൻസ്റ്റാൾമെന്റ് അട ച്ചാൽ പോലും എസി ലഭിക്കുമെന്നത് ആവശ്യക്കാർക്ക് ആ ശ്വാസം നൽകുന്നുണ്ട്. പിന്നീട് തവണകളായി അടച്ചാൽ മതിയാകും. ഇപ്പോൾ വൈ ഫൈ മോഡലുകൾക്കാണ് പ്രി യം.എവിടെ ഇരുന്നും എസി ഓണാക്കാൻ കഴിയുമെന്നതിനാൽ ഇത്തരം മോഡലുകളാണ് വില്പനയിൽ മുന്നിൽ. രാ ജ്യത്തെ മൊത്തം വില്പനയുടെ ഏഴ് ശതമാനം കേരളത്തിലാണ്. കഴിഞ്ഞ വർഷം ഏതാണ്ട് 4.8 ലക്ഷം എസികളുടെ വില്പന കേരളത്തിൽ നടന്നു. ഇപ്പോഴത്തെ അവസ്ഥ വച്ച് നോക്കുമ്പോൾ അഞ്ചുലക്ഷത്തിലേറെ എസി കേരളത്തിൽ വില്പന നടക്കുമെന്നാണ് വ്യാപാ രികളുടെ പ്രതീക്ഷ. അതോടൊപ്പം സ്മാർട്ട് ഫാനുകൾക്കും കൂള റുകൾക്കും വൻ ഡിമാന്റുണ്ട്.