5ജി ​സേ​വ​ന​ങ്ങ​ള്‍ക്ക് 10% അ​ധി​ക നി​ര​ക്ക് ഈ​ടാ​ക്കാ​ൻ ജി​യോ​യും എ​യ​ര്‍ടെ​ല്ലും

ഈ ​വ​ര്‍ഷം പ​കു​തി​യോ​ടെ ഇ​രു​ക​മ്പ​നി​ക​ളും മൊ​ത്തം മൊ​ബൈ​ല്‍ താ​രി​ഫു​ക​ള്‍ 20 ശ​ത​മാ​നം ഉ​യ​ര്‍ത്തി​യേ​ക്കു​മെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ട്
Representative Images
Representative Images
Updated on

കൊ​ച്ചി: റി​ല​യ​ന്‍സ് ജി​യോ​യും ഭാ​ര​തി എ​യ​ര്‍ടെ​ല്ലും പ്രീ​മി​യം ഉ​പ​യോ​ക്താ​ക്ക​ള്‍ക്കു​ള്ള അ​ണ്‍ലി​മി​റ്റ​ഡ് 5ജി ​ഡേ​റ്റ പ്ലാ​നു​ക​ള്‍ പി​ന്‍വ​ലി​ക്കാ​നും 4ജി​യെ അ​പേ​ക്ഷി​ച്ച് 5ജി ​സേ​വ​ന​ങ്ങ​ള്‍ക്ക് കു​റ​ഞ്ഞ​ത് 5-10% അ​ധി​കം നി​ര​ക്ക് ഈ​ടാ​ക്കാ​നും ത​യാ​റെ​ടു​ക്കു​ന്ന​താ​യി റി​പ്പോ​ര്‍ട്ട്. ഈ ​വ​ര്‍ഷം പ​കു​തി​യോ​ടെ ഇ​രു​ക​മ്പ​നി​ക​ളും മൊ​ത്തം മൊ​ബൈ​ല്‍ താ​രി​ഫു​ക​ള്‍ 20 ശ​ത​മാ​നം ഉ​യ​ര്‍ത്തി​യേ​ക്കു​മെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ട്.

എ​യ​ര്‍ടെ​ല്ലി​ന്‍റെ 5ജി ​സേ​വ​ന​ങ്ങ​ള്‍ക്ക് മാ​ത്ര​മാ​യി കൂ​ടു​ത​ല്‍ നി​ര​ക്ക് ഉ​ട​നെ ഈ​ടാ​ക്കി​യി​ല്ലെ​ങ്കി​ലും വ​രു​മാ​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി മൊ​ത്ത​ത്തി​ലു​ള്ള മൊ​ബൈ​ല്‍ താ​രി​ഫു​ക​ള്‍ ഉ​യ​ര്‍ത്താ​ന്‍ എ​യ​ര്‍ടെ​ല്‍ മ​ടി​ക്കി​ല്ലെ​ന്ന് 2023 ന​വം​ബ​റി​ല്‍ ക​മ്പ​നി​യു​ടെ മാ​നെ​ജി​ങ് ഡ​യ​റ​ക്റ്റ​ര്‍ ഗോ​പാ​ല്‍ വി​റ്റ​ല്‍ പ​റ​ഞ്ഞി​രു​ന്നു. നി​ല​വി​ലു​ള്ള ഉ​പ​യോ​ക്താ​ക്ക​ളെ ആ​ക​ര്‍ഷി​ക്കു​ന്ന​തി​നാ​യി ഏ​ക​ദേ​ശം ഒ​രു വ​ര്‍ഷ​മാ​യ ജി​യോ​യും എ​യ​ര്‍ടെ​ല്ലും 4ജി ​നി​ര​ക്കി​ല്‍ 5ജി ​സേ​വ​ന​ങ്ങ​ളും പ​രി​ധി​യി​ല്ലാ​ത്ത ഡേ​റ്റ ഓ​ഫ​റു​ക​ളും ന​ല്‍കു​ക​യാ​ണ്. ജി​യോ​യ്ക്കും എ​യ​ര്‍ടെ​ല്ലി​നും ഇ​തി​ന​കം ഏ​ക​ദേ​ശം 12.5 കോ​ടി 5ജി ​വ​രി​ക്കാ​രു​ണ്ട്. രാ​ജ്യ​ത്തെ മൊ​ത്തം 5ജി ​ഉ​പ​യോ​ക്തൃ അ​ടി​ത്ത​റ ഈ ​വ​ര്‍ഷം അ​വ​സാ​ന​ത്തോ​ടെ 20 കോ​ടി ക​വി​യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി വി​ദ​ഗ്ധ​ര്‍ പ​റ​യു​ന്നു.

Trending

No stories found.

Latest News

No stories found.