കൊച്ചി: ഭിന്നശേഷിക്കാരായ വ്യക്തികളുടെ ശാക്തീകരണത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റ ദേശീയ അവാര്‍ഡ് ആമസോണ്‍ ഇന്ത്യയ്ക്ക്. ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിനുള്ള വകുപ്പും സാമൂഹ്യ നീതി, ശാക്തീകരണ മന്ത്രാലയവും ചേര്‍ന്നാണ് അവാര്‍ഡ് നല്‍കുന്നത്.
ഭിന്നശേഷിക്കാരായ വ്യക്തികളുടെ ഉള്‍പ്പെടുത്തലിനും അനുയോജ്യമായ പരിസ്ഥിതിയും സൃഷ്ടിക്കുന്നതിലുള്ള കമ്പനിയുടെ സംഭാവന കണക്കിലെടുത്താണ് അവാര്‍ഡ് നല്‍കുന്നത്. ഭിന്നശേഷിക്കാരുടെ രാജ്യാന്തര ദിനമായ ഡിസംബര്‍ മൂന്ന് ഞായറാഴ്ച വിജ്ഞാന് ഭവനില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് അവാര്‍ഡ് സമ്മാനിച്ചത്. എല്ലാവര്ക്കും അഭിവൃദ്ധി പ്രാപിക്കാന്‍ അവസരമുള്ള വൈവിധ്യവും തുല്യതയുമുള്ള ജോലി സ്ഥലത്തെ പരിപോഷിപ്പിക്കുന്നതിലുള്ള ആമസോണ്‍ ഇന്ത്യയുടെ പ്രതിബദ്ധതയുടെ തെളിവാണ് ഈ അംഗീകാരം.