കൊച്ചി: ഈ മാസം 20, 21 തിയതികളില്‍ നടക്കുന്ന പ്രൈം ഡേയില്‍ ആമസോണ്‍ ബിസിനസ് ഉപയോക്താക്കള്‍ക്കും മികച്ച ഡീലുകളും ഓഫറുകളും പ്രഖ്യാപിച്ച് ആമസോണ്‍. ലാപ്ടോപ്പുകള്‍, അപ്ലയന്‍സുകള്‍, ടാബ്‌ലെറ്റുകള്‍, ഓഫിസ് സ്റ്റേഷനറികള്‍, ടൂളുകള്‍ എന്നിവ പോലുള്ളവയുടെ മള്‍ട്ടി-യൂണിറ്റ് പര്‍ച്ചേസുകള്‍ക്ക് വലിയ ഇളവുകള്‍ ലഭ്യമാണ്.
കൂടാതെ, ആമസോണ്‍ ബിസിനസ് ഉപയോക്താക്കള്‍ക്ക് പ്രൈം ഡേ വേളയില്‍ അവരുടെ മൂന്ന് പര്‍ച്ചേസുകള്‍ക്ക് ഓരോ ഓര്‍ഡറിനും 9,999 രൂപ വരെ ബോണസ് ക്യാഷ്ബാക്ക് സഹിതം നിരവധി ഉത്പന്നങ്ങളും റിവാര്‍ഡ് പോയിന്‍റുകളും നേടാന്‍ അവസരമുണ്ട്.
20ന് വെളുപ്പിന് 12 മണിക്ക് ആരംഭിച്ച് 21 രാത്രി 11.59 വരെ തുടരുന്ന പ്രൈം ഡേ സെയിലില്‍ പ്രൈം അംഗങ്ങള്‍ക്ക് സ്മാര്‍ട്ട്ഫോണുകള്‍, കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്സ്, ഗൃഹോപകരണങ്ങള്‍, ആമസോണ്‍ ഡിവൈസുകള്‍, ഫാഷന്‍, ബ്യൂട്ടി, ഫര്‍ണിച്ചറുകള്‍, നിത്യോപയോഗ സാധനങ്ങള്‍ എന്നിവയിലെല്ലാം ഇളവുകള്‍ നേടാം. കൂടാതെ, പ്രൈം ഡേ സമയത്ത് വിവിധ ബാങ്ക് ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍, ഇഎംഐ ട്രാന്‍സാക്ഷനുകള്‍ എന്നിവയില്‍ 10% സേവിങ്സും നേടാം.