സംരംഭങ്ങൾക്ക് സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം

ഉത്പാദന മേഖലയില്‍ 50 ലക്ഷം രൂപ വരെയുള്ള സംരംഭങ്ങളും സേവനമേഖലയില്‍ 20 ലക്ഷം രൂപ വരെയുള്ള സംരംഭങ്ങളും ആരംഭിക്കാം
Financial aid for business projects
സംരംഭങ്ങൾക്ക് സാമ്പത്തിക സഹായം: വിവിധ പദ്ധതികളിലേക്ക് അപേക്ഷിക്കാംFreepik
Updated on

വ്യവസായ വാണിജ്യ വകുപ്പ് വഴി നടപ്പാക്കുന്ന വിവിധ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളിലേയ്ക്ക്‌ ജില്ലാ വ്യവസായ കേന്ദ്രം അപേക്ഷ ക്ഷണിച്ചു. എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും വ്യവസായ വാണിജ്യ വകുപ്പ്‌ നിയോഗിച്ചിട്ടുള്ള എന്‍റര്‍പ്രണര്‍ ഡവലപ്മെന്‍റ് എക്സിക്യൂട്ടീവിന്‍റെ സഹായത്തോടെ അപേക്ഷ നല്‍കാം.

തിങ്കൾ, ബുധന്‍ ദിവസങ്ങളിൽ ഇവരുടെ സേവനം ലഭ്യമാണ്‌. മാത്രമല്ല ഈ ദിവസങ്ങളിൽ വ്യവസായ വികസന ഓഫീസര്‍മാര്‍ അതത് ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഫീസുകളിലുണ്ടാകും. ഉദ്യോഗസ്ഥരെ നേരില്‍ കണ്ട് അപേക്ഷ നല്‍കാവുന്നതാണ്. എല്ലാ പ്രവൃത്തി ദിവസങ്ങളിലും ജില്ലാ വ്യവസായ കേന്ദ്രങ്ങളില്‍ അപേക്ഷ നേരിട്ട് സ്വീകരിക്കും. ജില്ലാ വ്യവസായകേന്ദ്രത്തിലും താലൂക്ക്‌ വ്യവസായ ഓഫീസുകളിലും ലൈസന്‍സുകള്‍ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷകളും നല്‍കാം.

പിഎംഇജിപി പദ്ധതിയിലൂടെ ഉത്പാദന മേഖലയില്‍ 50 ലക്ഷം രൂപ വരെയുള്ള സംരംഭങ്ങളും സേവനമേഖലയില്‍ 20 ലക്ഷം രൂപ വരെയുള്ള സംരംഭങ്ങളും ആരംഭിക്കാം. നഗരസഭകളില്‍ ആരംഭിക്കുന്ന പദ്ധതികള്‍ക്ക്‌ പദ്ധതി ചെലവിന്‍റെ 25 ശതമാനവും, ഗ്രാമപ്രദേശങ്ങളില്‍ പരമാവധി 35 ശതമാനവും സബ്സിഡിയായി ലഭിക്കും. പരമാവധി 10 ശതമാനം വരെ സ്വന്തം മുതല്‍ മുടക്കിലും ബാക്കി തുക ബാങ്ക് വായ്പയുമാണ്. വ്യക്തിഗത സംരംഭങ്ങള്‍ക്ക്‌ മാത്രമാണ്‌ പദ്ധതി ആനുകൂല്യം ലഭിക്കുക.

പിഎംഎഫ്എംഇ പദ്ധതിയിലൂടെ സൂക്ഷ്മ ഭക്ഷ്യ സംസ്കരണ സംരംഭങ്ങള്‍ക്ക്‌ സാമ്പത്തിക, സാങ്കേതിക വ്യാവസായിക സഹായം ലഭിക്കും. ഭക്ഷ്യ സംസ്കരണ മേഖലയിലെ സംരംഭങ്ങള്‍ക്ക്‌ യോഗ്യമായ പ്രോജക്ടില്‍ സ്ഥിര മൂലധന ചെലവിന്‍റെ 35 ശതമാനം എന്ന നിരക്കില്‍ ഒരു യൂണിറ്റിന്‌ പരമാവധി 10 ലക്ഷം രൂപ വരെ ക്രെഡിറ്റ്‌ ലിങ്കഡ്‌ മൂലധന സബ്ദിഡി ലഭിക്കും. വ്യക്തിഗത സാരംഭങ്ങള്‍, പങ്കാളിത്ത സ്ഥാപനങ്ങള്‍, സ്വകാര്യ ലിമിറ്റഡ്‌ സ്ഥാപനങ്ങള്‍ എഫ്‌പിഒകള്‍, എന്‍ജിഒകള്‍, എസ്‌എച്ച്‌ജികള്‍, സഹകരണ സംഘങ്ങള്‍ എന്നിവര്‍ക്ക്‌ അപേക്ഷിക്കാം.

സ്വയംസഹായ സംഘങ്ങളിലെ ഓരോ അംഗത്തിനും പ്രവര്‍ത്തന മൂലധനത്തിനും ചെറിയ ഉപകരണങ്ങള്‍ വാങ്ങുന്നതിനുമായി 40,000 രൂപ പ്രാരംഭ മൂലധനം ലഭിക്കും. വ്യക്തിഗത പങ്കാളിത്ത സ്ഥാപനങ്ങള്‍ ഒഴികെയുള്ള എല്ലാവര്‍ക്കും പൊതു അടിസ്ഥാന സൗകര്യങ്ങള്‍ക്കുള്ള ക്രെഡിറ്റ്‌ ലിങ്കഡ്‌ ഗ്രാന്‍റ് 35 ശതമാനം പരമാവധി 3 കോടി വരെ ധനസഹായം ലഭിക്കും. പ്രോജക്ട് റിപ്പോര്‍ട്ട തയ്യാറാക്കുന്നതിനും മറ്റ്‌ പ്രവര്‍ത്തനങ്ങള്‍ക്കും ജില്ലാ റിസോഴ്സ് പേര്സൺമാരുടെ സേവനം ലഭ്യമാണ്‌. അവരുടെ ചെലവ്‌ സര്‍ക്കാര്‍ നേരിട്ടാണ് വഹിക്കുക.

പ്രത്യേക വിഭാഗത്തില്‍ 18-45 വയസ്സുള്ളവര്‍, സ്ത്രീകൾ, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗം എന്നിവര്‍ക്ക്‌ ഏതെങ്കിലും ധനകാര്യ സ്ഥാപനം അംഗീകരിച്ച പ്രോജക്ട്‌ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ വര്‍ക്കിംഗ്‌ ക്യാപ്പിറ്റലിന്‍റെ 50 ശതമാനം പരമാവധി 3 ലക്ഷം രൂപ ഗ്രാന്‍റ് ആയി അനുവദിക്കുന്നു. ഒരു സ്ഥാപനത്തിന്‌ ലഭിക്കുന്ന പരമാവധി തുക 7.5 ലക്ഷം രൂപയാണ്‌.

അപേക്ഷിക്കേണ്ട വിധം

നിശ്ചിത ഫോറത്തില്‍ അപേക്ഷകന്‍റെ ആധാര്‍, ഫോട്ടോ, മൊബൈല്‍ നമ്പര്‍, ഇ.മെയില്‍, മേല്‍വിലാസം തെളിയിക്കുന്നതിനുള്ള രേഖ എന്നിവയോടൊപ്പം ബില്ലുകള്‍, വൗച്ചറുകള്‍, പ്രോജക്ട് റിപ്പോര്‍ട്ട് എന്നിവ സഹിതം ജനറല്‍ മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം, ഇടുക്കി എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം. അപേക്ഷാ ഫീസ് ഇല്ല.

Trending

No stories found.

Latest News

No stories found.