70,000 ഡോളര്‍ കടന്ന് ബിറ്റ്‌കോയിന്‍

Bitcoin Re-crosses US 70,000 dollars
Bitcoin Re-crosses US 70,000 dollars
Updated on

കൊച്ചി: ഏറ്റവും വലിയ ക്രിപ്റ്റോ കറന്‍സിയായ ബിറ്റ്കോയിന്‍ കുതിപ്പ് തുടരുകയാണ്. ആദ്യഘട്ട വ്യാപാരത്തില്‍ 70,000 ഡോളറില്‍ ബിറ്റ്കോയിന്‍ തിരിച്ചെത്തി. യുഎസ് എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളില്‍ നിന്നും നിക്ഷേപകരുടെ ഒഴുക്ക് കുറഞ്ഞത് ക്രിപ്റ്റോ കറന്‍സികള്‍ കുതിക്കാന്‍ കാരണം. കഴിഞ്ഞ ആഴ്ച ഇടിഎഫുകളില്‍ നിന്ന് ഏകദേശം 900 മില്യണ്‍ ഡോളറോളമാണ് പിന്‍വലിച്ചത്.

ഗ്രേസ്കെയില്‍ ബിറ്റ്കോയിന്‍ ട്രസ്റ്റില്‍ നിന്നുള്ള തുടര്‍ച്ചയായ വിൽപ്പനയും ബ്ലാക്ക്റോക്ക്, ഫിഡിലിറ്റി ഇന്‍വെസ്റ്റ്മെന്‍റ് എന്നിവയില്‍ നിന്നുള്ള ഓഫറുകള്‍ക്കുള്ള സബ്സ്ക്രിപ്ഷനുകളുടെ മോഡറേഷനും പിന്‍വലിക്കലിന് കാരണമായി. പത്തു ഫണ്ടുകളുടെ ഗ്രൂപ്പ് ജനുവരിയില്‍ ആരംഭിച്ചതിന് ശേഷമുള്ള വര്‍ഷത്തിലെ ഏറ്റവും മോശം ആഴ്ചകളിലൊന്നാണ് കണ്ടത്.

മിക്യ ഡിജിറ്റല്‍ കോയിനുകളും ഇന്നലത്തെ വ്യാപാരത്തില്‍ ഉയര്‍ന്നു. ബിറ്റ്കോയിന്‍ 7.1 ശതമാനം ഉയര്‍ന്ന് 70,816 ഡോളറിലെത്തി. ഒരാഴ്ചയ്ക്കിടെ ടോക്കണ്‍ 70,000 ഡോളറിനു മുകളില്‍ വരുന്നത് ഇതാദ്യമാണ്. ഏഥര്‍ ഏകദേശം 6 ശതമാനം വര്‍ധനയും സോളാന ഡോജ് കോയിന്‍ 4 ശതമാനത്തിലധികവും ഉയര്‍ന്നു.

ഈ വര്‍ഷത്തെ ഏറ്റവും വലിയ ക്രിപ്റ്റോ കറന്‍സിയിലെ റാലിക്ക് പിന്നിലെ പ്രധാന കാരണം ബിറ്റ്കോയിന്‍ ഇടിഎഫുകളോടുള്ള നിക്ഷേപകരുടെ വര്‍ധിച്ചു വരുന്ന താത്പര്യമാണ്. ഫണ്ടുകളിലേക്കുള്ള ശക്തമായ ഒഴുക്ക്, നിക്ഷേപകരില്‍ ക്രിപ്റ്റോകളോടുള്ള ശുഭാപ്തിവിശ്വാസം അതികരിപ്പിച്ചു.

ക്രിപ്റ്റോയുമായി ബന്ധപ്പെട്ട കമ്പനികളുടെ ഓഹരികളും കുതിച്ചു. ബിറ്റ്കോയിന്‍ പ്രോക്സി മൈക്രോ സ്ട്രാറ്റജി 20 ശതമാനവും ക്രിപ്റ്റോ എക്സ്ചേഞ്ച് കോയിന്‍ബേസ് ഗ്ലോബല്‍ 9 ശതമാനവും മൈനര്‍ മാരത്തണ്‍ ഡിജിറ്റല്‍ അഞ്ചു ശതമാനവും ഉയര്‍ന്നു.

Trending

No stories found.

Latest News

No stories found.