ബിറ്റ് കോയിൻ കരകയറുന്നു

ലോകത്ത് ഏറ്റവും സ്വീകാര്യതയുള്ള ക്രിപ്റ്റോ കറന്‍സിയുടെ മൂല്യം 19 മാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും 40,000 ഡോളര്‍ കടന്നു
Bitcoin
Bitcoin
Updated on

കൊച്ചി: ലോകത്ത് ഏറ്റവും സ്വീകാര്യതയുള്ള ക്രിപ്റ്റോ കറന്‍സിയായ ബിറ്റ്കോയിന്‍റെ മൂല്യം 19 മാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും 40,000 ഡോളര്‍ കടന്നു (ഏകദേശം 33.3 ലക്ഷം രൂപ). പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയിലും എക്സ്ചേഞ്ച്-ട്രേഡ് ഫണ്ടുകളില്‍ നിന്നുള്ള ഉയര്‍ന്ന ഡിമാന്‍ഡിലുമാണ് ബിറ്റ്കോയിന്‍റെ മൂല്യം ഉയര്‍ന്നത്. ബിറ്റ്കോയിന്‍റെ നിലവിലെ മൂല്യം 41,557 ഡോളറാണ്.

ടെറ യുഎസ്ഡി സ്റ്റേബിള്‍ കോയിന്‍ തകര്‍ച്ചയ്ക്ക് മുമ്പാണ് ബിറ്റ്കോയിന്‍ അവസാനമായി 40,000 ഡോളറിലെത്തിയിരുന്നത്. ക്രിപ്റ്റോ ആയിരുന്ന ടെറ യുഎസ്ഡി 2022 മേയില്‍ വന്‍കിട നിക്ഷേപകര്‍ കൂട്ടമായി വില്‍ക്കാന്‍ തുടങ്ങിയതോടെ ഇതിന്‍റെ മൂല്യം നഷ്ടപ്പെട്ടു. തുടര്‍ന്ന് ടെറയുടെ മറ്റൊരു ക്രിപ്റ്റോയായ ലൂണ കോയിന്‍സ് വിപണിയിലിറങ്ങി. എന്നാല്‍ അതും തകര്‍ന്നു.

ടെറ യുഎസ്ഡിയും ലൂണയും തകര്‍ന്നതോടെ ബിറ്റ്കോയിനും ക്ഷീണമുണ്ടാകുകയും ഇടിവ് നേരിടുകയും ചെയ്തിരുന്നു. ഈ ഇടിവിന് ശേഷം ഇപ്പോഴാണ് ബിറ്റ്കോയിന്‍റെ മൂല്യം ഇത്രയും ഉയര്‍ന്നിരിക്കുന്നത്. ഇഥേറിയം ബ്ലോക്ക്ചെയിന്‍ നെറ്റ്‌വര്‍ക്കുമായി ബന്ധിപ്പിച്ചിരിക്കുന്ന ക്രിപ്റ്റോ നാണയമായ ഈഥര്‍ 3.10% ഉയര്‍ന്ന് 2,158.83 ഡോളറായി.

Trending

No stories found.

Latest News

No stories found.