ബി​​പി​​സി​​എ​​ല്‍ പോ​​ളി​​പ്രൊ​​പ്പി​​ലീ​​ന്‍ പ​​ദ്ധ​​തി​​ക്ക് തു​​ട​​ക്ക​​മാ​​കു​​ന്നു

ബി​​പി​​സി​​എ​​ല്‍ ഡ​​യ​​റ​​ക്റ്റ​​ര്‍ ബോ​​ര്‍ഡ് അ​​നു​​മ​​തി​​ക്ക് ശേ​​ഷം എ​​ത്ര​​യും വേ​​ഗം പ​​ദ്ധ​​തി​​യു​​ടെ നി​​ർ​​മാ​​ണ പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ള്‍ ആ​​രം​​ഭി​​ക്കും
bpcl
bpcl
Updated on

#ജി​​ബി സ​​ദാ​​ശി​​വ​​ന്‍

കൊ​​ച്ചി: പൊ​​തു​​മേ​​ഖ​​ലാ എ​​ണ്ണ ശു​​ദ്ധീ​​ക​​ര​​ണ ക​​മ്പ​​നി​​യാ​​യ ഭാ​​ര​​ത് പെ​​ട്രോ​​ളി​​യം കോ​​ര്‍പ്പ​​റേ​​ഷ​​ന്‍ ലി​​മി​​റ്റ​​ഡ് (ബി​​പി​​സി​​എ​​ല്‍) കൊ​​ച്ചി​​യി​​ല്‍ 5,200 കോ​​ടി രൂ​​പ​​യു​​ടെ പോ​​ളി​​പ്രൊ​​പ്പി​​ലീ​​ന്‍ പ​​ദ്ധ​​തി സ്ഥാ​​പി​​ക്കു​​ന്ന​​തി​​നു​​ള്ള പ്രാ​​ഥ​​മി​​ക ച​​ര്‍ച്ച​​ക​​ള്‍ ആ​​രം​​ഭി​​ച്ചു.

ബി​​പി​​സി​​എ​​ല്‍ ചെ​​യ​​ര്‍മാ​​നും മാ​​നെ​​ജി​​ങ് ഡ​​യ​​റ​​ക്റ്റ​​റു​​മാ​​യ ജി. ​​കൃ​​ഷ്ണ​​കു​​മാ​​ര്‍, ഡ​​യ​​റ​​ക്റ്റ​​ര്‍ (ഫി​​നാ​​ന്‍സ്) വെ​​ത്സ രാ​​മ​​കൃ​​ഷ്ണ ഗു​​പ്ത, ഡ​​യ​​റ​​ക്റ്റ​​ര്‍ (റി​​ഫൈ​​ന​​റി​​ക​​ള്‍) സ​​ഞ്ജ​​യ്ഖ​​ന്ന, എ​​ക്സി​​ക്യൂ​​ട്ടി​​വ് ഡ​​യ​​റ​​ക്റ്റ​​ര്‍ (കൊ​​ച്ചി റി​​ഫൈ​​ന​​റി) അ​​ഭ​​യ് രാ​​ജ് സി​​ങ് ഭ​​ണ്ഡാ​​രി എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ഉ​​ന്ന​​ത​​ത​​ല സം​​ഘം മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​നു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി. പ​​ദ്ധ​​തി​​ക്ക് പൂ​​ര്‍ണ പി​​ന്തു​​ണ മു​​ഖ്യ​​മ​​ന്ത്രി വാ​​ഗ്ദാ​​നം ചെ​​യ്തു.

പാ​​ക്കെ​​ജി​​ങ് ഫി​​ലി​​മു​​ക​​ള്‍, ഷീ​​റ്റു​​ക​​ള്‍, ബോ​​ക്സു​​ക​​ള്‍, ക​​ണ്ടെ​​യ്ന​​റു​​ക​​ള്‍, ബാ​​ഗു​​ക​​ള്‍, ഹോം​​വെ​​യ​​ര്‍, ഹോം ​​കെ​​യ​​ര്‍, വ്യ​​ക്തി​​ഗ​​ത പ​​രി​​ച​​ര​​ണം, ദൈ​​നം​​ദി​​ന ഉ​​പ​​യോ​​ഗ​​ത്തി​​നു​​ള്ള വ​​സ്തു​​ക്ക​​ള്‍ എ​​ന്നി​​വ​​യു​​ടെ നി​​ർ​​മാ​​ണ​​ത്തി​​ല്‍ വ്യാ​​പ​​ക​​മാ​​യി ഉ​​പ​​യോ​​ഗി​​ക്കു​​ന്ന ഹോ​​മോ​​പോ​​ളി​​മ​​ര്‍-​​ഗ്രേ​​ഡ് പോ​​ളി​​പ്രൊ​​പ്പി​​ലീ​​ന്‍ (പി​​പി) ഉ​​ത്പാ​​ദ​​നം ഇ​​തോ​​ടെ അ​​മ്പ​​ല​​മേ​​ട് കൊ​​ച്ചി റി​​ഫൈ​​ന​​റി​​യോ​​ട് ചേ​​ർ​​ന്ന് സാ​​ധ്യ​​മാ​​കും.

എ​​ണ്ണ ശു​​ദ്ധീ​​ക​​ര​​ണ​​ശാ​​ല​​യു​​ടെ അ​​മ്പ​​ല​​മേ​​ട് റി​​ഫൈ​​ന​​റി​​യോ​​ട് ചേ​​ര്‍ന്നു കി​​ട​​ന്നി​​രു​​ന്ന രാ​​സ​​വ​​ള ഉ​​ത്പാ​​ദ​​ന​​ത്തി​​ലെ പൊ​​തു​​മേ​​ഖ​​ലാ സ്ഥാ​​പ​​ന​​മാ​​യ എ​​ഫ്എ​​സി​​ടി​​യു​​ടെ ഭൂ​​മി വി​​റ്റ് കേ​​ന്ദ്ര​​സ​​ര്‍ക്കാ​​ര്‍ 2019 ജൂ​​ലൈ​​യി​​ല്‍ ത​​ന്നെ ബി​​പി​​സി​​എ​​ല്ലി​​ന് 170 ഏ​​ക്ക​​ര്‍ അ​​നു​​വ​​ദി​​ച്ചി​​രു​​ന്നു. ഇ​​തു​​കൂ​​ടാ​​തെ, ബി​​പി​​സി​​എ​​ല്‍ കി​​ന്‍ഫ്ര​​യി​​ല്‍ നി​​ന്ന് ദീ​​ര്‍ഘ​​കാ​​ല പാ​​ട്ട​​ത്തി​​നെ​​ടു​​ത്ത 170 ഏ​​ക്ക​​ര്‍ കൂ​​ടി നി​​ര്‍ദ്ദി​​ഷ്ട പ​​ദ്ധ​​തി​​ക്കാ​​യി വി​​നി​​യോ​​ഗി​​ക്കും.

എ​​ൻ​​ജി​​നീ​​യ​​ര്‍ ഇ​​ന്ത്യ ലി​​മി​​റ്റ​​ഡ് ഇ​​തി​​നാ​​യി ത​​യാ​​റാ​​ക്കു​​ന്ന വി​​ശ​​ദ​​മാ​​യ സാ​​ധ്യ​​താ പ​​ഠ​​ന റി​​പ്പോ​​ര്‍ട്ട് അ​​ന്തി​​മ​​ഘ​​ട്ട​​ത്തി​​ലാ​​ണ്. ബി​​പി​​സി​​എ​​ല്‍ ഡ​​യ​​റ​​ക്റ്റ​​ര്‍ ബോ​​ര്‍ഡ് അ​​നു​​മ​​തി​​ക്ക് ശേ​​ഷം എ​​ത്ര​​യും വേ​​ഗം പ​​ദ്ധ​​തി​​യു​​ടെ നി​​ർ​​മാ​​ണ പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ള്‍ ആ​​രം​​ഭി​​ക്കും. 40 മാ​​സ​​ത്തി​​നു​​ള്ളി​​ല്‍ പ​​ദ്ധ​​തി പൂ​​ര്‍ത്തി​​യാ​​കു​​മെ​​ന്ന് ബി​​പി​​സി​​എ​​ല്‍ സി​​എം​​ഡി ജി. ​​കൃ​​ഷ്ണ​​കു​​മാ​​ര്‍ ആ​​ത്മ​​വി​​ശ്വാ​​സം പ്ര​​ക​​ടി​​പ്പി​​ച്ചി​​ട്ടു​​ണ്ട്. പെ​​ട്രോ​​കെ​​മി​​ക്ക​​ല്‍ വ്യ​​വ​​സാ​​യ​​ങ്ങ​​ളു​​ടെ കേ​​ന്ദ്ര​​മാ​​യി മാ​​റു​​ക​​യെ​​ന്ന സം​​സ്ഥാ​​ന അ​​ഭി​​ലാ​​ഷം സാ​​ക്ഷാ​​ത്ക​​രി​​ക്കു​​ന്ന​​തി​​നു​​ള്ള സു​​പ്ര​​ധാ​​ന ചു​​വ​​ടു​​വ​​യ്പാ​​യി​​രി​​ക്കും പോ​​ളി​​പ്രൊ​​പ്പി​​ലീ​​ന്‍ പ​​ദ്ധ​​തി.

പോ​​ളി​​പ്രൊ​​പ്പീ​​ന്‍ എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന പോ​​ളി​​പ്രൊ​​പ്പി​​ലീ​​ന്‍ ഉ​​ത്പാ​​ദ​​ന​​മാ​​ണ് കൂ​​ടു​​ത​​ല്‍ പ്രാ​​യോ​​ഗി​​ക​​വും അ​​നി​​വാ​​ര്യ​​വു​​മെ​​ന്ന ക​​ണ്ടെ​​ത്ത​​ലി​​നെ തു​​ട​​ര്‍ന്ന് 11,130 കോ​​ടി രൂ​​പ​​യു​​ടെ പോ​​ളി​​യോ​​ള്‍സ് പ​​ദ്ധ​​തി​​യി​​ല്‍ നി​​ന്ന് 2022 ഫെ​​ബ്രു​​വ​​രി​​യി​​ല്‍ ബി​​പി​​സി​​എ​​ല്‍ പി​​ന്മാ​​റി​​യി​​രു​​ന്നു. പോ​​ളി​​ത്തീ​​ന്‍ ക​​ഴി​​ഞ്ഞാ​​ല്‍ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ ഉ​​ത്പാ​​ദി​​പ്പി​​ക്ക​​പ്പെ​​ടു​​ന്ന ക​​മ്മോ​​ഡി​​റ്റി പ്ലാ​​സ്റ്റി​​ക്കാ​​ണ് പോ​​ളി​​പ്രൊ​​പ്പീ​​ന്‍. ദ​​ക്ഷി​​ണേ​​ന്ത്യ​​യി​​ല്‍ ഇ​​തി​​നു ഏ​​റെ ഡി​​മാ​​ന്‍ഡു​​ണ്ട്.

Trending

No stories found.

Latest News

No stories found.