വിദ്യാഭ്യാസ, തൊഴിൽ, നൈപുണ്യ മേഖലകൾക്കായി 1.48 ലക്ഷം കോടി രൂപ

പ്രധാനമന്ത്രി ഗരീബ് അന്ന യോജന അഞ്ച് വർഷത്തേക്കു കൂടി നീട്ടിയതായും ധനമന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ, തൊഴിൽ, നൈപുണ്യ മേഖലകൾക്കായി 1.48 ലക്ഷം കോടി രൂപ
വിദ്യാഭ്യാസ, തൊഴിൽ, നൈപുണ്യ മേഖലകൾക്കായി 1.48 ലക്ഷം കോടി രൂപ
Updated on

ന്യൂഡൽഹി: ഇടത്തരം ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസം, തൊഴിൽ , തൊഴിൽ നൈപുണ്യം എന്നിവയ്ക്കാണ് ഇത്തവണത്തെ ബജറ്റ് ഊന്നൽ നൽകുന്നതെന്ന് കേന്ദ്രസർക്കാരിന്‍റെ ആദ്യ ബജറ്റ് അവതരിപ്പിച്ചു കൊണ്ട് ധനകാര്യമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. രാജ്യത്തെ വിദ്യാഭ്യാസ, തൊഴിൽ, നൈപുണ്യ വികസന മേഖലകൾക്കായി 1.48 ലക്ഷം കോടി രൂപ മാറ്റി വച്ച് കേന്ദ്ര ബജറ്റ്. രാജ്യത്തെ 80 കോടിയോളം വരുന്ന ജനങ്ങൾ ഗുണഭോക്താക്കളായ പ്രധാനമന്ത്രി ഗരീബ് അന്ന യോജന അഞ്ച് വർഷത്തേക്കു കൂടി നീട്ടിയതായും ധനമന്ത്രി പറഞ്ഞു.

സ്ത്രീകൾ, ദരിദ്രർ, യുവാക്കൾ, കർഷകർ എന്നിവർക്ക് ബജറ്റിൽ കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ട്. ശക്തമായ വികസനത്തിലേക്ക് രാജ്യത്തെ നയിക്കാനും എല്ലാ വിധത്തിലുമുള്ള അഭിവൃദ്ധി സ്വന്തമാക്കുന്നതിനുമായും അനന്യമായൊരു അവസരമാണ് മോദി സർക്കാരിന് ജനങ്ങൾ കൊടുത്തതെന്നും ബജറ്റിന് ആമുഖമായി നിർമല സീതാരമൻ പറഞ്ഞു.

Trending

No stories found.

Latest News

No stories found.