വരുമാനം കുത്തനെ കുറഞ്ഞു; 9000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി നിസാൻ

പഴക്കമുള്ള കമ്പനി എന്ന നിലയിൽ ഉപഭോക്താക്കളുടെ താത്പര്യങ്ങൾക്കനുസരിച്ച് മാറ്റം വരുത്തുന്നതിൽ നിസാൻ വലിയ പ്രതിസന്ധി നേരിട്ടിരുന്നു.
coast cutting in Nissan, 9000 jobs to cut globally
വരുമാനം കുത്തനെ കുറഞ്ഞു; 9000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി നിസാൻ
Updated on

ടോക്യോ: വരുമാനം കുറഞ്ഞ സാഹചര്യത്തിൽ ആഗോളതലത്തിൽ 9000 തൊഴിലാളികളെ പിരിച്ചു വിടാനൊരുങ്ങി ജാപ്പനീസ് കമ്പനി നിസാൻ മോട്ടോർ. ഇലക്‌ട്രിക് , ഹൈബ്രിഡ് വാഹനങ്ങളിലൂടെ നഷ്ടം പരിഹരിക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷയെന്ന് കമ്പനി സിഇഒ മകോട്ടോ ഉച്ചിട പറയുന്നു. ജീവനക്കാരുടെ ശമ്പളത്തിൽ 50 ശതമാനം വെട്ടിക്കുറക്കാനും നീക്കമുണ്ട്. ജപ്പാനിലെ മൂന്നാമത്തെ വലിയ ഓട്ടോ കമ്പനിയാണ് നിസാൻ. സാമ്പത്തിക വർഷത്തിന്‍റെ ആദ്യപകുതിയിൽ കമ്പനിയുടെ നെറ്റ് ഇൻകത്തിൽ 94 ശതമാനം കുറഞ്ഞതാണ് കോസ്റ്റ് കട്ടിങ്ങിലേക്ക് നയിച്ചിരിക്കുന്നത്. കഴിഞ്ഞ ആറു മാസത്തിനിടെ നിസാൻ തങ്ങളുടെ ഓഹരികൾ മറ്റൊരു പ്രമുഖ ബ്രാൻഡായ മിത്സുബിഷി മോട്ടോർഴ്സ് കോർപിനു വിറ്റഴിച്ചിട്ടുമുണ്ട്.

മുൻ വർഷത്തെ അപേക്ഷിച്ച് കമ്പനിയുടെ ഓപ്പറേറ്റിങ് ഇൻകത്തിൽ 70 ശതമാനം കുറവാണുള്ളത്. പഴക്കമുള്ള കമ്പനി എന്ന നിലയിൽ ഉപഭോക്താക്കളുടെ താത്പര്യങ്ങൾക്കനുസരിച്ച് മാറ്റം വരുത്തുന്നതിൽ നിസാൻ വലിയ പ്രതിസന്ധി നേരിട്ടിരുന്നു.

ഇതാണ് പ്രശ്നങ്ങൾക്ക് വഴി വച്ചത്. തങ്ങളുടെ സെയിൽസ് പ്ലാനിൽ കാര്യമായ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് നിസാൻ സിഇഒ തുറന്നു പറയുന്നു. ഇതിൽ നിന്ന് കര കയറുന്നതിനായി ചൈനയിൽ ഇലക്‌ട്രോണിക് വാഹനങ്ങളിലും യുഎസിൽ ഹൈബ്രിഡ് വാഹനങ്ങളിലും നിക്ഷേപം നടത്താനാണ് ശ്രമം.

Trending

No stories found.

Latest News

No stories found.