സ്വർണവിലയിൽ വീണ്ടും ഇടിവ്; രണ്ടാഴ്ചയ്ക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ

6600 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.
daily gold rate update 26-06-2024
സ്വർണവിലയിൽ വീണ്ടും ഇടിവ്; രണ്ടാഴചയ്ക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിൽfile
Updated on

കൊച്ചി: തുടര്‍ച്ചയായ 2 ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയിൽ ഇന്ന് (26/06/2024) ഇടിവ്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 53000ല്‍ താഴെ എത്തി. പവന് 200 കുറഞ്ഞാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 52,800 രൂപയിലെത്തിയത്. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 6600 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.

ശനി, ഞായർ ( ജുൺ 22, 23) ദിവസങ്ങളിൽ സ്വർണവില ഒറ്റയടിക്ക് 720 രൂപ കുറഞ്ഞിരുന്നു. പിന്നീടുള്ള 2 ദിവസം സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഈ വിലയാണ് ഇന്ന് വീണ്ടും കുറഞ്ഞ് 53000ല്‍ താഴെ എത്തി നിൽ‌ക്കുന്നത്. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

Trending

No stories found.

Latest News

No stories found.