കൊച്ചി: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും ഇടിവ്. ഇന്ന് ( 22/07/2024) പവന് 80 രൂപയാണ് കുറഞ്ഞത്. 54,160 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 6770 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.
ഈ മാസത്തിന്‍റെ തുടക്കത്തില്‍ 53,000 രൂപയായിരുന്നു സ്വര്‍ണവില. പിന്നീടുള്ള ദിവസങ്ങളിൽ സ്വർണവില 2000 രൂപയോളം വർധിച്ച് 55,000 തൊട്ടു. പിന്നീടുള്ള ദിവസങ്ങളിൽ തുടർച്ചയായി വില ഇടിഞ്ഞു. കഴിഞ്ഞ 5 ദിവസത്തിനിടെ 840 രൂപയാണ് ഇടിഞ്ഞത്.