വിപണിയിൽ ഐഫോണുകളേക്കാൾ ഡിമാൻഡ് ആപ്പിൾ വാച്ചുകൾക്ക്!!

വാച്ചുകളുടെ വില സാധാരണ ആപ്പിൾ ഉൽപ്പന്നങ്ങളെക്കാൾ കൂടുതലാണെന്നിരിക്കെ വിൽപ്പനയിൽ ഉണ്ടായ വർധന ശ്രദ്ധേയമാണ്
demand for apple watches than iphone in markets
മാർക്കറ്റിൽ ആപ്പിൾ വാച്ചുകൾക്ക് ഐഫോണുകളേക്കാൾ ഡിമാൻഡ്
Updated on

ന്യൂഡൽഹി: കഴിഞ്ഞ 7 വർഷത്തിനിടെ ആപ്പിൾ വാച്ചുകൾക്ക് ഐ ഫോണുകളേക്കാൾ ഡിമാൻഡ് കൂടുതലാണെന്ന് റിപ്പോർട്ടുകൾ. അടുത്തിടെ പുറത്തു വന്ന കണക്കുകളനുസരിച്ച് ഐ ഫോൺ, ഐ പാഡ് എന്നിവയുടെ വിൽപ്പനയേക്കാൾ ഇരട്ടിയായി സ്മാർട്ട് വാച്ചുകളുടെ വിൽപന ഉയർന്നു.

വാച്ചുകളുടെ വില സാധാരണ ആപ്പിൾ ഉൽപ്പന്നങ്ങളെക്കാൾ കൂടുതലാണെന്നിരിക്കെ വിൽപ്പനയിൽ ഉണ്ടായ വർധന ശ്രദ്ധേയമാണ്. 2017 ൽ സീരീസ് 3 മോഡലിന് ഏകദേശം 30,000 രൂപയായിരുന്നു വിലയെങ്കിൽ 2024 ആകുമ്പോഴേക്കും അത് 50,000 ത്തോട് അടുത്തിരിക്കുകയാണ്. 7 വർഷത്തിനിടെ വാച്ച് വിപണിയിൽ 56.9 ശതമാനത്തിന്‍റെ പണപ്പെരുപ്പമാണ് ഉണ്ടായത്. ഇത് ഫോണിന്‍റെ പണപ്പെരുപ്പത്തേക്കാൾ ഉയർന്നതാണ്.

അതേസമയം, തിങ്കളാഴ്ച ആപ്പിളിന്‍റെ പുതിയ സീരിസ് ഐഫോൺ 16 മോഡൽ പുറത്തിറങ്ങിയിട്ടുണ്ട്. ഇതോടെ ഐ ഫോൺ‌ 15, ഐഫോൺ 14 എന്നിവയുടെ വില ഇടിഞ്ഞിട്ടുണ്ട്. 10,000 ത്തോളം രൂപയുടെ കുറവാണ് ഫോണുകൾക്ക് ഉണ്ടായത്. മാത്രമല്ല, കഴിഞ്ഞ വർഷം കമ്പനി പുറത്തിറക്കിയ ഐഫോൺ 15 പ്രോ മാക്സ് ഐഫോൺ 13 എന്നീ മോഡലുകളുൾപ്പെടെയുടെ ഉത്പാദവും ആപ്പിൽ അവസാനിപ്പിച്ചു.

Trending

No stories found.

Latest News

No stories found.