പ്ര​ത്യ​ക്ഷ നി​കു​തി പി​രി​വ് ദേ​ശീ​യ ശ​രാ​ശ​രി​യി​ലും താ​ഴെ

2016-17ലെ 13,779.42 ​കോ​ടി രൂ​പ​യി​ല്‍ നി​ന്ന് 2021-22ല്‍ 19,562.02 ​കോ​ടി രൂ​പ​യാ​യാ​ണ് വ​ർ​ധ​ന
പ്ര​ത്യ​ക്ഷ നി​കു​തി പി​രി​വ് 
ദേ​ശീ​യ ശ​രാ​ശ​രി​യി​ലും താ​ഴെ
Updated on

കൊ​ച്ചി: കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള പ്ര​ത്യ​ക്ഷ നി​കു​തി സ​മാ​ഹ​ര​ണം (ഡ​യ​റ​ക്ട് ടാ​ക്സ് ക​ല​ക്ഷ​ന്‍) ക​ഴി​ഞ്ഞ അ​ഞ്ച് വ​ര്‍ഷ​ത്തി​നി​ടെ രേ​ഖ​പ്പെ​ടു​ത്തി​യ​ത് 42 ശ​ത​മാ​നം വ​ള​ര്‍ച്ച. 2016-17ലെ 13,779.42 ​കോ​ടി രൂ​പ​യി​ല്‍ നി​ന്ന് 2021-22ല്‍ 19,562.02 ​കോ​ടി രൂ​പ​യാ​യാ​ണ് വ​ർ​ധ​ന. ഇ​ക്കാ​ല​യ​ള​വി​ല്‍ ദേ​ശീ​യ ശ​രാ​ശ​രി വ​ള​ര്‍ച്ച 74 ശ​ത​മാ​ന​മാ​ണ്.

2016-17ല്‍ ​മൊ​ത്തം പ്ര​ത്യ​ക്ഷ നി​കു​തി സ​മാ​ഹ​ര​ണ​ത്തി​ല്‍ കേ​ര​ള​ത്തി​ന്‍റെ പ​ങ്ക് 1.62 ശ​ത​മാ​ന​മാ​യി​രു​ന്ന​ത് 2021-22ല്‍ 1.38 ​ശ​ത​മാ​ന​മാ​യും കു​റ​ഞ്ഞു. ദേ​ശീ​യ​ത​ല പ്ര​ത്യ​ക്ഷ നി​കു​തി പി​രി​വി​ല്‍ 12-ാം സ്ഥാ​ന​മാ​ണ് കേ​ര​ള​ത്തി​ന്. ക​ഴി​ഞ്ഞ 5 വ​ര്‍ഷ​ത്തി​നി​ടെ ഇ​ന്ത്യ​യി​ലെ മൊ​ത്തം പ്ര​ത്യ​ക്ഷ നി​കു​തി വ​രു​മാ​നം 8.49 ല​ക്ഷം കോ​ടി രൂ​പ​യി​ല്‍ നി​ന്നു​യ​ര്‍ന്ന് 14.12 ല​ക്ഷം കോ​ടി രൂ​പ​യി​ല്‍ എ​ത്തി​യി​രു​ന്നു.

ഒ​രു വ്യ​ക്തി​യോ സ്ഥാ​പ​ന​മോ നേ​രി​ട്ട് വാ​ര്‍ഷി​കാ​ടി​സ്ഥാ​ന​ത്തി​ല്‍ സ​ര്‍ക്കാ​രി​ലേ​ക്ക് അ​ട​യ്ക്കു​ന്ന നി​കു​തി​യാ​ണ് പ്ര​ത്യ​ക്ഷ നി​കു​തി. ഇ​ന്ത്യ​യി​ല്‍ വി​വി​ധ​ത​രം പ്ര​ത്യ​ക്ഷ നി​കു​തി​ക​ള്‍ നി​ല​വി​ലു​ണ്ട്: വ്യ​ക്തി​ഗ​ത ആ​ദാ​യ​നി​കു​തി, സ്വ​ത്ത് നി​കു​തി, എ​സ്റ്റേ​റ്റ് നി​കു​തി, കോ​ര്‍പ്പ​റേ​റ്റ് നി​കു​തി, മൂ​ല​ധ​ന നേ​ട്ട നി​കു​തി എ​ന്നി​വ​യാ​ണ​വ. ച​ര​ക്ക്-​സേ​വ​ന നി​കു​തി (ജി​എ​സ്ടി), എ​ക്സൈ​സ് നി​കു​തി, ക​സ്റ്റം​സ് നി​കു​തി തു​ട​ങ്ങി​യ​വ പ​രോ​ക്ഷ നി​കു​തി​ക​ളാ​ണ്.

ദേ​ശീ​യ​ത​ല​ത്തി​ല്‍ പ്ര​ത്യ​ക്ഷ നി​കു​തി സ​മാ​ഹ​ര​ണം വ​ലി​യ വ​ള​ര്‍ച്ച​യാ​ണ് കു​റി​ക്കു​ന്ന​ത്. 2013-14ലെ 6.38 ​ല​ക്ഷം കോ​ടി രൂ​പ​യി​ല്‍ നി​ന്ന് അ​റ്റ പ്ര​ത്യ​ക്ഷ നി​കു​തി പി​രി​വ് 2022-23ല്‍ 160.17 ​ശ​ത​മാ​നം വ​ർ​ധി​ച്ച് 16.61 ല​ക്ഷം കോ​ടി രൂ​പ​യി​ലെ​ത്തി​യെ​ന്ന് ധ​ന​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. 14.12 ല​ക്ഷം കോ​ടി രൂ​പ​യാ​യി​രു​ന്നു 2021-22ല്‍ ​ല​ഭി​ച്ച​ത്.

ക​ഴി​ഞ്ഞ അ​ഞ്ച് വ​ര്‍ഷ​ത്തി​നി​ടെ പ്ര​ത്യ​ക്ഷ നി​കു​തി വ​രു​മാ​ന​ത്തി​ല്‍ ഏ​റ്റ​വു​മ​ധി​കം സം​ഭാ​വ​ന ചെ​യ്യു​ന്ന​തി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള​ത് മ​ഹാ​രാ​ഷ്‌​ട്ര​യാ​ണ്. 37.13 ശ​ത​മാ​ന​മാ​ണ് മ​ഹാ​രാ​ഷ്‌​ട്ര​യു​ടെ പ​ങ്ക്. സ​മാ​ഹ​ര​ണ​ത്തി​ല്‍ അ​ഞ്ചു വ​ര്‍ഷ​ത്തി​നി​ടെ മ​ഹാ​രാ​ഷ്‌​ട്ര കു​റി​ച്ച വ​ള​ര്‍ച്ച 67 ശ​ത​മാ​നം. 5.24 ല​ക്ഷം കോ​ടി രൂ​പ​യാ​ണ് 2021-22ല്‍ ​മ​ഹാ​രാ​ഷ്‌​ട്ര​യി​ല്‍ നി​ന്ന് ല​ഭി​ച്ച​ത്.

അ​ഞ്ച് വ​ര്‍ഷ​ത്തി​നി​ടെ ഏ​റ്റ​വും ഉ​യ​ര്‍ന്ന വ​ള​ര്‍ച്ചാ​നി​ര​ക്ക് രേ​ഖ​പ്പെ​ടു​ത്തി​യ​ത് തെ​ല​ങ്കാ​ന​യാ​ണ്; 687 ശ​ത​മാ​നം. 2016-17ലെ 3,452 ​കോ​ടി രൂ​പ​യി​ല്‍ നി​ന്ന് 27,184 കോ​ടി രൂ​പ​യി​ലേ​ക്കാ​ണ് തെ​ല​ങ്കാ​ന​യി​ല്‍ നി​ന്നു​ള്ള സ​മാ​ഹ​ര​ണം കൂ​ടി​യ​ത്. മി​സോ​റ​മാ​ണ് ഏ​റ്റ​വും കു​റ​വ് സം​ഭാ​വ​ന ചെ​യ്യു​ന്ന​ത്, 0.01 ശ​ത​മാ​നം മാ​ത്രം. 2021-22ല്‍ ​മി​സോ​റ​മി​ല്‍ നി​ന്ന് ല​ഭി​ച്ച​ത് 90.14 കോ​ടി രൂ​പ മാ​ത്ര​മാ​ണ്.

Trending

No stories found.

Latest News

No stories found.