ഇ​ല​ക്‌​ട്രോ​ണി​ക്സ് ക​യ​റ്റു​മ​തി: ത​മി​ഴ്നാ​ടി​ന് ഒ​ന്നാം സ്ഥാ​നം

ഇ​ല​ക്‌​ട്രോ​ണി​ക്സ് ക​യ​റ്റു​മ​തി​യി​ല്‍ 2021-22ലെ ​നാ​ലാം സ്ഥാ​ന​ത്ത് നി​ന്ന് ത​മി​ഴ്നാ​ട് 2022-23ല്‍ ​ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി
ഇ​ല​ക്‌​ട്രോ​ണി​ക്സ് ക​യ​റ്റു​മ​തി: ത​മി​ഴ്നാ​ടി​ന് ഒ​ന്നാം സ്ഥാ​നം
Updated on

കൊ​ച്ചി: ത​മി​ഴ്നാ​ടി​ന്‍റെ ഇ​ല​ക്‌​ട്രോ​ണി​ക്സ് ക​യ​റ്റു​മ​തി 2021-22 സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ലെ 15,000 കോ​ടി രൂ​പ​യി​ല്‍ നി​ന്ന് 2022-23 സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ല്‍ മൂ​ന്നി​ര​ട്ടി വ​ര്‍ധി​ച്ച് 44,000 കോ​ടി രൂ​പ​യാ​യി. ഇ​തോ​ടെ ഇ​ല​ക്‌​ട്രോ​ണി​ക്സ് ക​യ​റ്റു​മ​തി​യി​ല്‍ 2021-22ലെ ​നാ​ലാം സ്ഥാ​ന​ത്ത് നി​ന്ന് ത​മി​ഴ്നാ​ട് 2022-23ല്‍ ​ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി.

ടാ​റ്റ ഇ​ല​ക്‌​ട്രോ​ണി​ക്സ്, പെ​ഗാ​ട്രോ​ണ്‍ തു​ട​ങ്ങി​യ ക​മ്പ​നി​ക​ള്‍ ത​മി​ഴ്നാ​ട്ടി​ല്‍ ഉ​ത്പാ​ദ​നം ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് ഉ​ത്ത​ര്‍പ്ര​ദേ​ശ്, ക​ര്‍ണാ​ട​ക, മ​ഹാ​രാ​ഷ്‌​ട്ര എ​ന്നീ മൂ​ന്ന് സം​സ്ഥാ​ന​ങ്ങ​ളെ പി​ന്ത​ള്ളി ത​മി​ഴ്നാ​ട് ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്. ഫോ​ക്സ്കോ​ണ്‍, ടാ​റ്റ ഇ​ല​ക്‌​ട്രോ​ണി​ക്സ്, സാ​ല്‍കോം​പ്, പെ​ഗാ​ട്രോ​ണ്‍ എ​ന്നി​വ​യു​ള്‍പ്പെ​ടെ 15ല​ധി​കം പ്ര​മു​ഖ ഇ​ല​ക്‌​ട്രോ​ണി​ക്സ് നി​ര്‍മാ​താ​ക്ക​ളാ​ണ് ത​മി​ഴ്നാ​ട്ടി​ല്‍ ഇ​പ്പോ​ഴു​ള്ള​ത്.

2020-21ല്‍ ​ഇ​ന്ത്യ​യു​ടെ മൊ​ത്തം ഇ​ല​ക്‌​ട്രോ​ണി​ക്സ് ച​ര​ക്ക് ക​യ​റ്റു​മ​തി​യാ​യ 1.28 ല​ക്ഷം കോ​ടി രൂ​പ​യി​ല്‍ ത​മി​ഴ്നാ​ടി​ന്‍റെ വി​ഹി​തം 11.98 ശ​ത​മാ​ന​മാ​യി​രു​ന്നു. ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 2022-23ല്‍ ​ഇ​ത് മൊ​ത്തം മൂ​ല്യ​മാ​യ 2 ല​ക്ഷം കോ​ടി​യി​ല്‍ ത​മി​ഴ്നാ​ടി​ന്‍റെ വി​ഹി​തം 22.83 ശ​ത​മാ​ന​മാ​യി ഉ​യ​ര്‍ന്നു. ന​ട​പ്പ് സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ലെ ആ​ദ്യ ര​ണ്ട് മാ​സ​ങ്ങ​ളി​ല്‍ ത​മി​ഴ്നാ​ട് ഒ​ന്നാം സ്ഥാ​നം നി​ല​നി​ര്‍ത്തി. ഇ​ല​ക്‌​ട്രോ​ണി​ക്സ് ക​യ​റ്റു​മ​തി​യി​ല്‍ 2022-23ല്‍ 40,000 ​കോ​ടി രൂ​പ​യു​മാ​യി ഉ​ത്ത​ര്‍പ്ര​ദേ​ശ് ര​ണ്ടാ​മ​തും 37,000 കോ​ടി രൂ​പ​യു​മാ​യി ക​ര്‍ണാ​ട​ക മൂ​ന്നാ​മ​തു​മാ​ണ്.

ത​മി​ഴ്നാ​ടി​ന്‍റെ മി​ക​ച്ച വ്യാ​വ​സാ​യി​ക അ​ന്ത​രീ​ക്ഷം, വി​ദ​ഗ്ധ​രു​ടെ​യും പ​രി​ശീ​ല​നം ല​ഭി​ച്ച തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ല​ഭ്യ​ത, വി​ത​ര​ണ ശൃം​ഖ​ല വ​ര്‍ധി​പ്പി​ക്ക​ല്‍, സു​സ്ഥി​ര​മാ​യ വൈ​ദ്യു​തി വി​ത​ര​ണം തു​ട​ങ്ങി നി​ര​വ​ധി കാ​ര​ണ​ങ്ങ​ളാ​ണ് ഇ​ല​ക്‌​ട്രോ​ണി​ക്സ് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ക​യ​റ്റു​മ​തി​യി​ല്‍ മു​ന്നി​ലെ​ത്താ​ന്‍ ത​മി​ഴ്നാ​ടി​നെ സ​ഹാ​യി​ച്ച​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. അ​ടു​ത്ത അ​ഞ്ച് വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ 8.2 ല​ക്ഷം കോ​ടി രൂ​പ​യു​ടെ ഇ​ല​ക്‌​ട്രോ​ണി​ക്സ് നി​ർ​മാ​ണ​മാ​ണ് ത​മി​ഴ്നാ​ട് ല​ക്ഷ്യ​മി​ടു​ന്ന​ത്.

Trending

No stories found.

Latest News

No stories found.