'ട്വിറ്ററിന്‍റെ കിളിപോയി... ഇനി മുതൽ നായ'

ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതു മുതൽ നിരവധി മാറ്റങ്ങളാണ് സൈറ്റിൽ വരുത്തിയത്
'ട്വിറ്ററിന്‍റെ കിളിപോയി... ഇനി മുതൽ നായ'
Updated on

വാഷിങ്ടൻ: ട്വിറ്ററിൽ വീണ്ടും പരിഷ്കരണവുമായി ഇലോൺ മസ്ക്. ട്വിറ്ററിന്‍റെ ലോഗോ മാറ്റിയതാണ് ഇത്തവണത്തെ പരിഷ്കരണം. ട്വിറ്ററിന്‍റെ പ്രശസ്തമായ നീലക്കിളിയെ മാറ്റി പകരം ഡോഗ്കോയിൻ ക്രിപ്റ്റോ കറൻസിയുടെ മീം ആയ നായയെയാണ് പുതിയ ലോഗോയായി മസ്ക് തെരഞ്ഞെടുത്തിരിക്കുന്നത്. മൈക്രോ ബ്ലോഗിങ് സൈറ്റിന്‍റെ ഡെസ്ക് ടോപ്പ് വേർഷനിൽ മാത്രമാണ് മാറ്റം. മൊബൈൽ ആപ്പിൽ നിലവിൽ മാറ്റമില്ല. 2013ൽ തമാശയായി സൃഷ്ടിച്ചതാണ് ഈ മീം നായയെ.

ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതു മുതൽ നിരവധി മാറ്റങ്ങളാണ് സൈറ്റിൽ വരുത്തിയത്. അക്കൗണ്ടുകൾക്ക് വേരിഫെയ്ഡ് ‘ടിക്’ കിട്ടാൻ പേയ്മെന്റ് സംവിധാനം ഉൾപ്പെടെ ഏർപ്പെടുത്തി. നിരവധി തവണ കൂട്ടിപ്പിരിച്ചുവിടലുകളും നടത്തിയിരുന്നു.

Trending

No stories found.

Latest News

No stories found.