സബ്സ്‌ക്രിപ്ഷൻ ചെയ്യാത്ത ചില പ്രമുഖന്മാർക്ക് ഇപ്പോഴും ബ്ലൂ ടിക്ക്; അവരുടെ പണം താൻ അടയ്ക്കുമെന്ന് മസ്ക്

8 ഡോളർ വരെയാണ് പ്രതിമാസം സബ്‌സ്ക്രിപ്ഷനായി മസ്ക് ഇടാക്കുന്നത്
സബ്സ്‌ക്രിപ്ഷൻ ചെയ്യാത്ത ചില പ്രമുഖന്മാർക്ക് ഇപ്പോഴും ബ്ലൂ ടിക്ക്; അവരുടെ പണം താൻ അടയ്ക്കുമെന്ന് മസ്ക്
Updated on

വാഷിങ്ടൺ: പണമടച്ച് സബ്സ്ക്രിപ്ഷൻ എടുക്കാത്ത നിരവധി പ്രമുഖരുടെ ബ്ലൂ ടിക്ക് റദ്ദാക്കിയതിനു പിന്നാലെ പണമടക്കാത്ത ചിലരുടെ പണം താൻ അടക്കുമെന്ന വെളിപ്പെടുത്തലുമായി ഇലോൺ മസ്ക്. എഴുത്തുകാരനായ സ്റ്റീഫൻ കിങ്, ബാസ്കറ്റ് ബോൾ താരം ലെബ്രോൺ ജെയിംസ് തുടങ്ങിയവർ സബ്സ്ക്രിപ്ഷനായി പണം അടച്ചില്ലെങ്കിലും ഇവരുടെ ബ്ലൂടിക്ക് എടുത്തു മാറ്റിയിട്ടില്ല.

ഇവർക്കായി താൻ തന്നെ പണമടക്കുമെന്നാണ് മസ്കിന്‍റെ വെളിപ്പെടുത്തൽ. സ്റ്റാര്‍ ട്രെക്ക് ടെലിവിഷന്‍ സീരീസ് ഫ്രാഞ്ചൈസിയിലെ താരമായ വില്ല്യം ഷാറ്റ്‌നറുടെ ബ്ലൂ ടിക്കിനുള്ള പണം അടയ്ക്കില്ലെന്ന് വെളിപ്പെടുത്തിയതിനു പിന്നാലെ അതും താൻ അടയ്ക്കാമെന്ന് വ്യക്തമാക്കി മസ്ക് മുന്നോട്ടു വന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, സിനിമാതാരങ്ങളായ മോഹൻ ലാൽ , മമ്മൂട്ടി, ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, ഷാറുഖ് ഖാൻ, സൽമാൻ ഖാൻ, ദീപിക പദുക്കോൺ, ആലിയ ഭട്ട്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ക്രിക്കറ്റ് താരങ്ങളായ വിരാട് കോലി, രോഹിത് ശർമ, വ്യവസായി രത്തൻ ടാറ്റ എന്നിവർക്കുൾപ്പെടെ ബ്ലൂ ടിക്ക് നഷ്ടമായി.

8 ഡോളർ വരെയാണ് പ്രതിമാസം സബ്‌സ്ക്രിപ്ഷനായി മസ്ക് ഇടാക്കുന്നത്. അക്കൗണ്ടുകളുടെ ആധികാരികത ഉറപ്പാക്കാനാണ് ബ്ലൂ ടിക്കുകൾ ഉപയോഗിച്ചിരുന്നത്. ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുക്കുന്നതിനു മുൻപുവരെ ബ്ലൂ ടിക്കിന് പണം നൽകേണ്ടിരുന്നില്ല.

Trending

No stories found.

Latest News

No stories found.