ഫ്ലിപ്പ്കാർട്ടിന്‍റെ ബിഗ് ബില്യൻ ഡേയ്സ് 2023 സെയിൽ ഇന്ത്യയിൽ ഒക്റ്റോബർ എട്ടു മുതൽ. സ്മാർട്ട്ഫോൺ, ലാപ്പ്ടോപ്പ്, ടാബ്‌ലറ്റ്, സ്മാർട്ട്‌വാച്ച്, ഇയർബഡ്സ്, സ്മാർട്ട് ടിവി എന്നിവയ്ക്കെല്ലാം വമ്പൻ ഓഫറുകളാണ് കാത്തിരിക്കുന്നത്.
നിരവധി പുതിയ പ്രോഡക്റ്റ് ലോഞ്ചുകളും ബിഗ് ബില്യൻ ഡേയ്സ് സെയിലിൽ പ്രതീക്ഷിക്കാം. ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, കൊടാക് ബാങ്ക് തുടങ്ങിയവയുമായി ഫ്ളിപ്പ്കാർട്ട് പങ്കാളിത്തം ഉറപ്പാക്കിയിട്ടുള്ളതിനാൽ ആ വഴിക്കും ഡിസ്കൗണ്ടുകളും ഇഎംഐ സൗകര്യവും ലഭ്യമാകും.
24 മണിക്കൂറാണ് സെയിൽ ആനുകൂല്യങ്ങൾ. Realme 11x 5G, Infinix Zero 30 5G, Moto G84 5G, Moto G54 5G, Samsung Galaxy F34 5G, Realme C51, Realme 115G, Vivo V29e, and Poco M6 Pro 5G തുടങ്ങിയവയാണ് ഓഫറിൽ ലഭ്യമാകുന്ന സ്മാർട്ട്ഫോണുകൾ.
ഐഫോൺ 14, ഐഫോൺ 13, ഗ്യാലക്സി എസ്23 അൾട്രാ സീരീസുകളിലും വിലക്കുറവ് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും സ്ഥിരീകരണമായിട്ടില്ല.
Moto Edge 40 Neo, Vivo T2 Pro 5G എന്നീ മോഡലുകളുടെ ഇന്ത്യയിലെ ലോഞ്ചും സെയിലിന്‍റെ സമയത്തായിരിക്കും. സ്മാർട്ട്ഫോണുകൾ, ഇലക്‌ട്രോണിക്സ്, അക്സസറീസ്, സ്മാർട്ട് ടിവികൾ, ഹോം അപ്ലയൻസസ് എന്നിവയ്ക്ക് 80 ശതമാനം വരെയായിരിക്കും വിലക്കിഴിവ്. ഫാഷൻ ഉത്പന്നങ്ങൾ 90 ശതമാനം വരെയും ഡിസ്കൗണ്ട് ഉണ്ടാകും. സ്പോർട്സ് ഉപകരണങ്ങൾക്ക് 80 ശതമാനം വരെയും പ്രതീക്ഷിക്കാം.