ഫ്ളി​പ്കാ​ര്‍ട്ടി​ന്‍റെ ന​ഷ്ട​ത്തി​ല്‍ വ​ന്‍ വ​ര്‍ധ​ന

ബി​സി​ന​സ് ഇ​ന്‍റ​ലി​ജ​ന്‍സ് പ്ലാ​റ്റ്ഫോ​മാ​യ ടോ​ഫ്ള​ര്‍ പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണി​ത്
flipkart
flipkart
Updated on

ബം​ഗ​ളൂ​രു: ഇ-​കൊ​മേ​ഴ്സ് ക​മ്പ​നി​യാ​യ ഫ്ളി​പ്കാ​ര്‍ട്ടി​ന്‍റെ 2022-23 സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ലെ സം​യോ​ജി​ത ന​ഷ്ടം 4,890.6 കോ​ടി രൂ​പ. ബി​സി​ന​സ് ഇ​ന്‍റ​ലി​ജ​ന്‍സ് പ്ലാ​റ്റ്ഫോ​മാ​യ ടോ​ഫ്ള​ര്‍ പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണി​ത്.

അ​മെ​രി​ക്ക​ന്‍ ക​മ്പ​നി​യാ​യ വാ​ള്‍മാ​ര്‍ട്ട് ഗ്രൂ​പ്പി​ന് മു​ഖ്യ ഓ​ഹ​രി പ​ങ്കാ​ളി​ത്ത​മു​ള്ള ഇ-​കൊ​മേ​ഴ്സ് സ്ഥാ​പ​ന​മാ​യ ഫ്ളി​പ്കാ​ര്‍ട്ട് 2021-22 സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ല്‍ 3,371.2 കോ​ടി രൂ​പ​യു​ടെ സം​യോ​ജി​ത ന​ഷ്ട​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. അ​തു​മാ​യി നോ​ക്കു​മ്പോ​ള്‍ 44 ശ​ത​മാ​നം വ​ര്‍ധ​ന​യാ​ണ് ക​ഴി​ഞ്ഞ വ​ര്‍ഷം ന​ഷ്ട​ത്തി​ലു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ഇ​ക്കാ​ല​യ​ള​വി​ല്‍ ക​മ്പ​നി​യു​ടെ അ​റ്റ ന​ഷ്ടം 4,839.3 കോ​ടി രൂ​പ​യാ​യി. പ്ര​വ​ര്‍ത്ത​ന കാ​ല​യ​ള​വി​ല്‍ ക​മ്പ​നി​യു​ടെ മൊ​ത്ത വ​രു​മാ​നം 9.4 ശ​ത​മാ​നം വ​ര്‍ധി​ച്ച് 56,012.8 കോ​ടി രൂ​പ​യാ​യി. മു​ന്‍ സാ​മ്പ​ത്തി​ക വ​ര്‍ഷം ഇ​ത് 51,176 കോ​ടി രൂ​പ​യാ​യി​രു​ന്നു. ക​മ്പ​നി​യു​ടെ മൊ​ത്തം ചെ​ല​വ് ഇ​ക്കാ​ല​യ​ള​വി​ല്‍ 60,858 കോ​ടി രൂ​പ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ പ്ര​വ​ര്‍ത്ത​ന ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ച് ക​മ്പ​നി​യി​ല്‍ നി​ന്ന് ഔ​ദ്യോ​ഗി​ക പ്ര​തി​ക​ര​ണ​മൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും റി​പ്പോ​ര്‍ട്ടി​ല്‍ പ​റ​യു​ന്നു.

ഉ​ത്സ​വ​കാ​ല ഷോ​പ്പി​ങ്ങി​ല്‍ കൂ​ടു​ത​ല്‍ നേ​ട്ട​മു​ണ്ടാ​ക്കാ​ന്‍ ഫി​ളി​പ്കാ​ര്‍ട്ട് വി​ഐ​പി എ​ന്ന പു​തി​യൊ​രു സ​ബ്സ്ക്രി​പ്ഷ​ന്‍ പ​ദ്ധ​തി ഈ ​മാ​സം ആ​ദ്യം അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. 499 രൂ​പ​യു​ടെ മെം​ബ​ര്‍ഷി​പ്പ് എ​ടു​ക്കു​ന്ന​വ​ര്‍ക്ക് അ​ത​ത് ദി​വ​സം ഡെ​ലി​വ​റി, 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ റി​ട്ടേ​ണ്‍, 499 രൂ​പ വി​ല​യു​ള്ള ഗി​ഫ്റ്റ് ബോ​ക്സ് തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ള്‍ ഇ​തു​വ​ഴി ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്. കൂ​ടാ​തെ എ​ല്ലാ പ​ര്‍ച്ചേ​സു​ക​ള്‍ക്കും 5 ശ​ത​മാ​നം സൂ​പ്പ​ര്‍ കോ​യി​ന്‍സ് ഓ​ഫ​റും അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.

Trending

No stories found.

Latest News

No stories found.