ന്യൂഡൽഹി: ഫുഡ് കോര്പ്പറേഷന് ഒഫ് ഇന്ത്യയുടെ (എഫ്സിഐ) ന്യൂഡല്‍ഹി റീജ്യന്റെ ആഭിമുഖ്യത്തിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. മായാപുരിയിലെ ഓഫിസില്‍ നടന്ന പരിപാടിക്ക് റീജ്യനൽ ജനറല്‍ മാനെജര്‍ ശ്രദ്ധ ശര്‍മ, റീജ്യനൽ ഡെപ്യൂട്ടി ജനറല്‍ മാനെജര്‍ സഞ്ജയ് ശര്‍മ എന്നിവർ നേതൃത്വം നൽകി.
പരിപാടിയോടനുബന്ധിച്ച് മഹാത്മാ ജ്യോതിബാഫൂലെ കന്റോണ്‍മെന്റ് ബോര്‍ഡ് സീനിയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാർഥികളുമായി സംവാദവും നടന്നു. എഫ്സിഐയെക്കുറിച്ചും അതിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചും ശ്രദ്ധ ശര്‍മ വിദ്യാർഥികള്‍ക്ക് വിശദീകരിച്ചു. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയുടെ ഭാഗമായി വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ (അതായത് എൻഎഫ്എസ്എ, പിഎംജികെഎവൈ, പിഎം-പോഷൺ, ഐസിഡിഎസ്, ഒഎംഎസ്എസ് (ഡി) മുതലായവ) എഫ്സിഐ നടപ്പിലാക്കുന്നുണ്ട്. വില സ്ഥിരതയ്ക്കായി നിലവില്‍ ന്യൂഡല്‍ഹി മേഖലയില്‍ നടക്കുന്ന ഒഎംഎസ്എസ് (ഡി) പദ്ധതിയുടെ പ്രയോജനത്തെക്കുറിച്ചും അവര്‍ ചൂണ്ടിക്കാട്ടി.
കര്‍ഷകരില്‍ നിന്ന് എംഎസ്പി നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കുക, ഭക്ഷ്യധാന്യങ്ങളുടെ നീക്കം, വിതരണം തുടങ്ങിയവയാണ് എഫ്സിഐയുടെ വിവിധ പ്രവര്‍ത്തനങ്ങൾ. എഫ്സിഐയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഡോസ്, എച്ച്ആര്‍എംഎസ്, എഫ്എപി, ഇ-ഓഫിസ് തുടങ്ങിയ സാങ്കേതിക വിദ്യകള്‍ അവതരിപ്പിക്കുന്നതിനെക്കുറിച്ചും നടപ്പാക്കുന്നതിനെക്കുറിച്ചും അവർ സംസാരിച്ചു. മായാപുരി ഡിഎം ഗുരുപ്രസാദ് പശുപുലേതി, ശക്തിനഗര്‍ ഡിഎം കമ്നാ ഗ്യാന്‍, സെയില്‍സ് എജിഎം പി.കെ. നേഗി എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.
2023 അന്താരാഷ്ട്ര മില്ലറ്റ് വര്‍ഷമായി ആഘോഷിക്കുന്നതിനാല്‍ എഫ്സിഐയുടെ പങ്ക് കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ്. 2023 അന്താരാഷ്ട്ര മില്ലറ്റ് വര്‍ഷമായി (ഐവൈഒഎം) പ്രഖ്യാപിക്കാന്‍ കേന്ദ്രസർക്കാർ ഐക്യരാഷ്ട്രസഭയോട് നിർദേശിച്ചിരുന്നു. ഇന്ത്യയുടെ നിര്‍ദേശത്തെ 72 രാജ്യങ്ങള്‍ പിന്തുണയ്ക്കുകയും ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി (യുഎന്‍ജിഎ) 2023നെ അന്താരാഷ്ട്ര മില്ലറ്റ് വര്‍ഷമായി പ്രഖ്യാപിക്കുകയും ചെയ്യുകയായിരുന്നു.