കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വന്‍ ഇടിവ്. ഇതോടെ സ്വർണവില വീണ്ടും 42,000-ത്തിൽ താഴെ എത്തി.
ഇന്ന് (10/02/2023) പവന് 400 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വർണത്തിന്‍റെ വില 41,920 രൂപയായി. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. 5,240 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്‍റെ വില.
ഈ മാസം 2ന് 42,880 രീപയായി വർദ്ധിച്ചതോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവരത്തിൽ എത്തിയിരുന്നു. പിന്നീട് സ്വർണവിലയിൽ ചാഞ്ചാട്ടമാണ് കാണാനായത്.