കൊച്ചി: സംസ്ഥാനത്ത് സ്വർണ വില മാറ്റമില്ലാതെ തുടരുന്നു. പുതിയ റെക്കോഡിലാണ് സ്വർണവില വ്യാപാരം നടത്തുന്നത്. പവന് 58,880 രൂപയും, ഗ്രാമിന് 7,360 രൂപയുമാണ് വില. കേരളത്തിലെ വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല.
ആഗോള തലത്തിൽ സ്വർണം നേട്ടത്തിലാണ് വാരാന്ത്യത്തിൽ വ്യാപാരം ക്ലോസ് ചെയ്തിരിക്കുന്നത്. ട്രോയ് ഔൺസിന് 13.66 ഡോളർ (0.50%) ഉയർന്ന് 2,748.09 ഡോളർ എന്നതാണ് നിലവാരം. പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതും, അമെരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ആര് വിജയിക്കുമെന്ന അനിശ്ചിതത്ത്വവും നിലവിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന്‍റെ ഡിമാൻഡ് വർധിപ്പിക്കുന്ന ഘടകങ്ങളാണ്.