കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധന. ഒരു ഗ്രാമിന് 35 രൂപയാണ് വർധിച്ചത്. പവന് 280 രൂപയും വർധിച്ചു. ഇതോടെ ഒരു ഗ്രാമിന് 6750 രൂപയും പവന് 54,280 രൂപയുമാണ് ഇന്നത്തെ വിപണി വില. കഴിഞ്ഞ രണ്ടുമാസത്തിനിടെ സ്വര്‍ണത്തിന് രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. പവന് 80 രൂപയാണ് ഇന്നലെ കുറഞ്ഞത്. 54000 രൂപയായിരുന്നു ഇന്നലത്തെ സ്വർണവില.