കൊച്ചി: സംസ്ഥാനത്ത് സ്വർണവില പവന് 55,000 രൂപയിലെത്തി. ഇന്ന് പവന് 720 രൂപയാണ് വർധിച്ചത്. ഗ്രാമിന് 90 രൂപയാണ് വർധിച്ചത്. 6875 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്കാണ് എത്തിയിരിക്കുന്നത്.
ഈ മാസത്തിന്‍റെ തുടക്കത്തില്‍ 53,000 രൂപയായിരുന്നു സ്വര്‍ണവില. 16 ദിവസത്തിനിടെ 2,000 രൂപയാണ് വര്‍ധിച്ചത്. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.