സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; രണ്ടു ദിവസത്തിനിടെ കുറഞ്ഞത് 1760 രൂപ

7080 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില
gold rate today price falls 26-11-2024
സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; 2 ദിവസത്തിനിടെ കുറഞ്ഞത് 1760 രൂപ
Updated on

കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും കനത്ത ഇടിവ്. ഇന്ന് (26/11/2024) പവന് ഒറ്റയടിക്ക് 960 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 56,640 രൂപയായി. ഗ്രാമിന് 120 രൂപയാണ് കുറഞ്ഞത്. 7080 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില. രണ്ടു ദിവസത്തിനിടെ 1760 രൂപയാണ് ഇതോടെ കുറഞ്ഞത്.

ഈ മാസത്തിന്‍റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു പവന്‍ വില. രണ്ടാഴ്ചയ്ക്കിടെ 3500 രൂപ ഇടിഞ്ഞ സ്വര്‍ണ വില അതേപോലെ തിരിച്ചുകയറിയ ശേഷമാണ് തിങ്കളാഴ്ച മുതൽ ഇടിയാന്‍ തുടങ്ങിയത്.

സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിക്ഷേപം വർധിക്കുന്നതായിരുന്നു സ്വർണവില ഉയരാനുള്ള പ്രധാന കാരണം. അതേസമയം, വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 98 രൂപയാണ്.

Trending

No stories found.

Latest News

No stories found.