റെക്കോര്‍ഡ് കുതിപ്പ് തുടർന്ന് സ്വർണവില; ഒറ്റ‍യടിക്ക് കൂടിയത് 520 രൂപ

കഴിഞ്ഞ വര്‍ഷം ഒക്റ്റോബര്‍ 29ന് പവന്‍ വില 45,920 രൂപയായിരുന്നു.
gold rate today price hike 30-10-2024
59,500 കടന്ന് സ്വർണവില..!!!file
Updated on

കൊച്ചി: സംസ്ഥാനത്ത് ഇന്നും പുതിയ റെക്കോഡുകളിട്ട് സ്വർണവിലയുടെ മുന്നേറ്റം. ഇന്ന് (30/10/2024) ഇന്ന് പവന് 520 വര്‍ധിച്ച് 59,520 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചു. ഗ്രാമിന് 65 രൂപയാണ് വര്‍ധിച്ചത്. 7440 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.

ഇന്നലെയാണ് സ്വര്‍ണവില ആദ്യമായി 59,000 തൊട്ടത്. കഴിഞ്ഞ വര്‍ഷം ഒക്റ്റോബര്‍ 29ന് പവന്‍ വില 45,920 രൂപയായിരുന്നു. ഗ്രാമിന് 5,740 രൂപയും. അമെരിക്കയിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ അനിശ്ചിതത്വവും പ്രമുഖ നാണയങ്ങള്‍ക്കെതിരെ ഡോളര്‍ ദുര്‍ബലമായതുമാണ് സ്വര്‍ണത്തിന് കരുത്തായത്.

സാമ്പത്തിക, രാഷ്‌ട്രീയ പ്രതിസന്ധിക്കാലത്തെ ഏറ്റവും സുരക്ഷിത നിക്ഷേപമായാണ് ലോകമെമ്പാടുമുള്ള ഫണ്ടുകള്‍ സ്വര്‍ണത്തെ വിലയിരുത്തുന്നത്. ലോകം വീണ്ടുമൊരു മാന്ദ്യത്തിലേക്ക് നീങ്ങുന്നുവെന്നാണ് യുഎസിലെയും യൂറോപ്പിലെയും സാമ്പത്തിക സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നത്. നവംബര്‍ ആദ്യത്തോടെ രാജ്യാന്തര വിപണിയിലെ വില 2,800 ഡോളറിലെത്തുമെന്നാണ് പ്രവചനം. ഇതോടെ കേരളത്തിലും പവന്‍ വില 60,000 രൂപയിലെത്തും.

Trending

No stories found.

Latest News

No stories found.