സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1000-ത്തിലധികം രൂപ !!

7,200 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.
gold rate today record price falls 07-11-2024
സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1000-ത്തിലധികം രൂപ !!
Updated on

കൊച്ചി: സ്വര്‍ണവിലയില്‍ ഇന്ന് വന്‍ ഇടിവ്. ഇന്ന് (07/11/2024) പവന് ഒറ്റയടിക്ക് 1320 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 57,600 രൂപയായി. ഗ്രാമിന് 165 രൂപയാണ് കുറഞ്ഞത്. 7,200 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.

ഒക്ടോബർ 29ന് ചരിത്രത്തിലാദ്യമായി സ്വര്‍ണവില 59,000 എത്തിയത്. പവന്‍ വില 60,000 ത്തിൽ എത്തുമെന്ന് കരുതിയ ഘട്ടത്തിലാണ് നവംബർ 01 മുതൽ സ്വര്‍ണവില ഇടിഞ്ഞു തുടങ്ങിയത്. ഈ മാസം ഇന്നലെ മാത്രമാണ് ആകെ വർദ്ധനവ് ഉണ്ടായത്.

ഇതാദ്യമായാണ് ദിവസങ്ങള്‍ക്കിടെ ഒറ്റയടിക്ക് 1000-ത്തിലധികം രൂപ കുറയുന്നത്. ഓഹരി വിപണിയില്‍ ഉണ്ടായ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. അതേസമയം, വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 99 രൂപയാണ്.

ഒക്ടോബർ 31 - 59,640 (+)

നവംബർ 01 - 59,080 (-)

നവംബർ 02 - 58,960 (-)

നവംബർ 03 - 58,960

നവംബർ 04 - 58,960

നവംബർ 05 - 58,840 (-)

നവംബർ 06 - 58,920 (+)

നവംബർ 07 - 57,600 (-)

Trending

No stories found.

Latest News

No stories found.