സംരംഭകർക്കായി ഹെൽപ്പ് ഡെസ്ക്: പ്രവർത്തനം ജൂലൈ മുതൽ

ഒരുക്കുന്നത് സ​ര്‍ക്കാ​രും ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഒ​ഫ് ചാ​ര്‍ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ്സ് ഒ​ഫ് ഇ​ന്ത്യ​യും (ഐ​സി​എ​ഐ) ചേ​ര്‍ന്ന്
സംരംഭകർക്കായി ഹെൽപ്പ് ഡെസ്ക്: പ്രവർത്തനം ജൂലൈ മുതൽ
Image by Freepik
Updated on

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ സൂ​ക്ഷ്മ, ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ള്‍ക്കാ​യി (എം​എ​സ്എം​ഇ) സ​ര്‍ക്കാ​രും ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഒ​ഫ് ചാ​ര്‍ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ്സ് ഒ​ഫ് ഇ​ന്ത്യ​യും (ഐ​സി​എ​ഐ) ചേ​ര്‍ന്നൊ​രു​ക്കു​ന്ന സൗ​ജ​ന്യ ഹെ​ൽ​പ്പ് ഡെ​സ്കി​ന്‍റെ പ്ര​വ​ര്‍ത്ത​നം ജൂ​ലൈ​യി​ല്‍ തു​ട​ങ്ങി​യേ​ക്കും.

എം​എ​സ്എം​ഇ​ക​ള്‍ക്ക് സാ​മ്പ​ത്തി​ക ഇ​ട​പാ​ടി​ന്മേ​ല്‍ ഉ​പ​ദേ​ശ​ങ്ങ​ളും സ​ഹാ​യ​ങ്ങ​ളും ല​ഭ്യ​മാ​ക്കാ​ന്‍ സൗ​ജ​ന്യ ഹെ​ല്‍പ്പ് ഡെ​സ്ക് ആ​രം​ഭി​ക്കാ​നാ​യി ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ ഒ​ന്നി​നാ​ണ് വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ്, ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഒ​ഫ് ചാ​ര്‍ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ്സ് ഒ​ഫ് ഇ​ന്ത്യ (ഐ​സി​എ​ഐ) സ്റ്റാ​ര്‍ട്ട​പ്പ് സ​മി​തി ചെ​യ​ര്‍മാ​ന്‍ ധീ​ര​ജ് കു​മാ​ര്‍ ഖ​ണ്ടേ​ല്‍വാ​ള്‍ എ​ന്നി​വ​ര്‍ ത​മ്മി​ല്‍ കൊ​ച്ചി​യി​ല്‍ ധാ​ര​ണാ​പ​ത്രം കൈ​മാ​റി​യ​ത്. 15 ദി​വ​സ​ത്തി​ന​കം സൗ​ജ​ന്യ ഹെ​ല്‍പ്പ് ഡെ​സ്കി​ന്‍റെ പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങു​മെ​ന്നും ശ​നി​യാ​ഴ്ച​ക​ളി​ലാ​യി​രി​ക്കും സേ​വ​ന​മെ​ന്നും ച​ട​ങ്ങി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. മൂ​ന്ന് പേ​രാ​ണ് ഹെ​ല്‍പ്പ് ഡെ​സ്കി​ലു​ണ്ടാ​വു​ക. അ​തി​ൽ ര​ണ്ടു പേ​ര്‍ ഐ​സി​എ​ഐ​യി​ല്‍ നി​ന്നാ​ണ്. ഒ​രാ​ള്‍ സ​ര്‍ക്കാ​ര്‍ പ്ര​തി​നി​ധി​യും.

ഐ​സി​എ​ഐ​യു​ടെ സം​സ്ഥാ​ന​ത്തെ 9 ശാ​ഖ​ക​ളി​ലാ​ണ് ഹെ​ല്‍പ്പ് ഡെ​സ്ക് തു​റ​ക്കാ​ന്‍ പ​ദ്ധ​തി​യി​ട്ടി​രു​ന്ന​ത്. ഐ​സി​എ​ഐ​യി​ല്‍ നി​ന്നു​ള്ള അം​ഗ​ങ്ങ​ള്‍ സ​ജ്ജ​മാ​യെ​ങ്കി​ലും പ്ര​തി​നി​ധി​യെ ന​ല്‍കാ​ന്‍ സ​ര്‍ക്കാ​ര്‍ ത​യാ​റാ​കാ​തി​രു​ന്ന​താ​ണ് ഹെ​ല്‍പ്പ് ഡെ​സ്ക് പ്ര​വ​ര്‍ത്ത​നം വൈ​കാ​നി​ട​യാ​ക്കി​യ​ത്. ഇ​തി​നി​ടെ നി​യ​മ​വ​കു​പ്പ് ചി​ല മാ​റ്റ​ങ്ങ​ള്‍ നി​ര്‍ദേ​ശി​ച്ച​തും കാ​ല​താ​മ​സ​ത്തി​ന് വ​ഴി​വ​ച്ചു. എ​ന്നാ​ല്‍, ത​ട​സ​ങ്ങ​ള്‍ മാ​റി​യെ​ന്നും ജൂ​ലൈ ആ​ദ്യ​വാ​രം മു​ത​ല്‍ ഹെ​ല്‍പ്പ് ഡെ​സ്ക് പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങു​മെ​ന്നും ഐ​സി​എ​ഐ അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു.

ഇ​ന്ത്യ​യി​ലെ ആ​ദ്യ പ​ദ്ധ​തി

എം​എ​സ്എം​ഇ​ക​ള്‍ക്കാ​യി രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി ഒ​രു സം​സ്ഥാ​ന സ​ര്‍ക്കാ​രും ഐ​സി​എ​ഐ​യും കൈ​കോ​ര്‍ത്ത് സൗ​ജ​ന്യ ഹെ​ല്‍പ്പ് ഡെ​സ്ക് ആ​രം​ഭി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത് കേ​ര​ള​ത്തി​ലാ​ണ്. ഒ​രു വ​ര്‍ഷ​ത്തേ​ക്കാ​ണ് ഹെ​ല്‍പ്പ് ഡെ​സ്കി​ന്‍റെ സേ​വ​നം. വി​ജ​യ​ക​ര​മാ​യാ​ല്‍ സ്ഥി​രം സം​വി​ധാ​ന​മാ​ക്കാ​നാ​ണ് തീ​രു​മാ​നം.

എം​എ​സ്എം​ഇ​ക​ള്‍ക്ക് പ്ര​യോ​ജ​ന​ക​രം

എം​എ​സ്എം​ഇ​ക​ള്‍ നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി ധ​ന​കാ​ര്യ ഇ​ട​പാ​ടു​ക​ള്‍ കൃ​ത്യ​വും അ​ച്ച​ട​ക്ക​വു​മു​ള്ള​താ​ക്കു​ക എ​ന്ന​താ​ണ്. പ​ല സം​രം​ഭ​ക​ര്‍ക്കും നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ച് പോ​ലും അ​റി​വി​ല്ല. ഇ​ത് ആ ​സം​രം​ഭ​ങ്ങ​ളു​ടെ പ്ര​വ​ര്‍ത്ത​ന​ത്തി​ന് ത​ട​സ​മാ​കു​ന്നു. പ​ല സം​രം​ഭ​ങ്ങ​ളും പാ​തി​വ​ഴി​യി​ല്‍ പ്ര​വ​ര്‍ത്ത​നം അ​വ​സാ​നി​പ്പി​ക്കേ​ണ്ട സ്ഥി​തി​യും ഉ​ണ്ടാ​കാ​റു​ണ്ട്.

ഈ ​പ്ര​തി​സ​ന്ധി ഒ​ഴി​വാ​ക്കു​ക​യാ​ണ് ഹെ​ല്‍പ്പ് ഡെ​സ്കി​ന്‍റെ ല​ക്ഷ്യം. സം​രം​ഭ​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ന്‍ മു​ത​ലു​ള്ള പി​ന്തു​ണ ഐ​സി​എ​ഐ ന​ല്‍കും. മൂ​ല​ധ​നം (ഫ​ണ്ടി​ങ്) ഉ​റ​പ്പാ​ക്കാ​ന്‍ ബാ​ങ്കു​ക​ളു​മാ​യി സം​വ​ദി​ക്കും. പ​ദ്ധ​തി റി​പ്പോ​ര്‍ട്ട് (പ്രൊ​ജ​ക്റ്റ് റി​പ്പോ​ര്‍ട്ട്) ത​യാ​റാ​ക്കു​ക, നി​ർ​മാ​ണോ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങു​ക, അ​ക്കൗ​ണ്ടി​ങ്, ധ​ന​കാ​ര്യ സേ​വ​നം, നി​കു​തി റി​ട്ടേ​ണ്‍ സ​മ​ര്‍പ്പി​ക്ക​ല്‍ തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ളാ​ണ് സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കു​ക.

Trending

No stories found.

Latest News

No stories found.