കൊച്ചി: ജനുവരി മുതല്‍ തങ്ങളുടെ എല്ലാ വിഭാഗങ്ങളിലുമുള്ള വാഹനങ്ങളുടെ വില വർധിപ്പിക്കാനൊരുങ്ങി ഹോണ്ട കാര്‍സ്. ഇന്‍പുട്ട് ചെലവുകളിലുണ്ടായ വര്‍ധനയുടെ ആഘാതം ഭാഗികമായി നികത്തുന്നതിനാണ് ഇതെന്ന് ഹോണ്ട കാര്‍സ് ഇന്ത്യ മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ് വൈസ് പ്രസിഡന്റ് കുനാല്‍ ബെല്‍ പറഞ്ഞു.
എലിവേറ്റ്, സിറ്റി, അമേസ് എന്നീ മൂന്ന് മോഡലുകളാണ് ജപ്പാന് ആസ്ഥാനമായ കമ്പനി ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്നത്. "ഓരോ മോഡലിനും എത്ര വില ഉയര്‍ത്തണമെന്ന് ഈ മാസം അവസാനത്തോടെ തീരുമാനിക്കും. പുതിയ മോഡല്‍ എലിവേറ്റിന് വിപണിയില്‍ നിന്ന് മികച്ച സ്വീകാര്യത ലഭിച്ചു. ഈ മോഡലിന്റെ പ്രാരംഭ വില ഡിസംബര്‍ അവസാനം വരെ സാധുവായിരിക്കും. 2024 ജനുവരി മുതല്‍ വില പരിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.