സവാള കയറ്റുമതി നിരോധിച്ച് ഇന്ത്യ; നടപടി ആഭ്യന്തര ലഭ്യത ഉറപ്പാക്കാൻ

2024 മാർച്ച് 31 വരെ നിരോധനം തുടരുമെന്ന് ഫോറിൻ ട്രേഡ് ഡയറക്റ്ററേറ്റ് ജനറൽ അറിയിച്ചു.
Onion
OnionRepresentative image
Updated on

ന്യൂഡൽഹി: സവാള കയറ്റുമതി താത്കാലികമായി നിരോധിച്ച് ഇന്ത്യ. ആഭ്യന്തര ലഭ്യത ഉറപ്പു വരുത്തുന്നതിന്‍റെ ഭാഗമായാണ് നിരോധനം. 2024 മാർച്ച് 31 വരെ നിരോധനം തുടരുമെന്ന് ഫോറിൻ ട്രേഡ് ഡയറക്റ്ററേറ്റ് ജനറൽ അറിയിച്ചു. വ്യാഴാഴ്ച രാത്രിയോടെയാണ് വിജ്ഞാപനം പുറത്തു വിട്ടത്. അതേ സമയം മറ്റു രാജ്യങ്ങൾ അഭ്യർഥിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്‍റെ അനുമതി ലഭിക്കുകയാണെങ്കിൽ മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാമെന്നും ഉത്തരവിലുണ്ട്. സ വാളയുടെ വിലയിലും നിരീക്ഷണം തുടരും.

നിലവിൽ റിട്ടയിൽ മാർക്കറ്റിൽ കിലോ ഗ്രാമിന് 60 രൂപയാണ് സവാള വില. ആഭ്യന്തര വിപണിയിൽ ലഭ്യത ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി ഓഗസ്റ്റ് മുതൽ ഡിസംബർ വരെ സവാള കയറ്റുമതിക്ക് സർക്കാർ 40 ശതമാനം തീരുവ ഏർപ്പെടുത്തിയിരുന്നു.

Trending

No stories found.

Latest News

No stories found.