2003ന് സമാനമായ സാമ്പത്തിക കുതിപ്പ്: മോര്‍ഗന്‍ സ്റ്റാന്‍ലി

നിക്ഷേപ-ജിഡിപി അനുപാതത്തിലെ ഉയര്‍ച്ചയാണ് നിലവിലെ വിപുലീകരണത്തിന്‍റെ സ്വഭാവം.
2003ന് സമാനമായ സാമ്പത്തിക കുതിപ്പ്: മോര്‍ഗന്‍ സ്റ്റാന്‍ലി
Updated on

ന്യൂഡൽഹി: നിക്ഷേപ കുതിച്ചുചാട്ടത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ നിലവിലെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 2003-07ലെ വളര്‍ച്ചാ ശരാശരിയായ 8 ശതമാനത്തേക്കാള്‍ കൂടുതലാണെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി റിപ്പോർട്ട്. ജിഡിപിയിലേക്കുള്ള നിക്ഷേപം ഒരു ദശാബ്ദത്തിന് ശേഷം ക്രമാനുഗതമായി കുറയുന്നു. കാപെക്സ് ഇന്ത്യയിലെ ഒരു പ്രധാന വളര്‍ച്ചാ ചാലകമായി ഉയര്‍ന്നു. എന്തുകൊണ്ട് ഇത് 2003-07 പോലെ തോന്നുന്നു എന്ന് റിപ്പോര്‍ട്ടില്‍ മോര്‍ഗന്‍ സ്റ്റാന്‍ലി പറഞ്ഞു.

നിക്ഷേപ-ജിഡിപി അനുപാതത്തിലെ ഉയര്‍ച്ചയാണ് നിലവിലെ വിപുലീകരണത്തിന്‍റെ സ്വഭാവം. അതുപോലെ, 2003-07 സൈക്കിളില്‍ ജിഡിപിയിലേക്കുള്ള നിക്ഷേപം 2003ല്‍ (2003 മാര്‍ച്ച് അവസാനിക്കുന്ന സാമ്പത്തിക വര്‍ഷം) 27 ശതമാനത്തില്‍ നിന്ന് 39 ആയി ഉയര്‍ന്നു. 2008ല്‍, അത് ഏറ്റവും ഉയര്‍ന്ന നിലവാരത്തിനടുത്തായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.

2003-07ല്‍, കാപെക്സ് ഉയര്‍ച്ച ഉത്പാദനക്ഷമതയിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതും വരുമാന വളര്‍ച്ചയും ത്വരിതഗതിയിലാക്കി. 2003-07 കാലഘട്ടത്തില്‍ ജിഡിപി വളര്‍ച്ച ശരാശരി 8.6 ശതമാനവും സിപിഐ പണപ്പെരുപ്പം ശരാശരി 4.8 ശതമാനവുമായിരുന്നു. കറന്‍റ് അക്കൗണ്ട് ബാലന്‍സ് സെന്‍ട്രല്‍ ബാങ്കിന്‍റെ കംഫര്‍ട്ട് സോണില്‍ തന്നെ തുടരുന്നു. അത് നാലാം പാദ അടിസ്ഥാനത്തില്‍ ജിഡിപിയുടെ 2.8 ശതമാനം മുതല്‍ -1.4 ശതമാനം വരെയാണ്. 2008 ജൂലൈയില്‍ എണ്ണ വില ബാരലിന് 145 ഡോളറായി ഉയര്‍ന്നപ്പോഴും, കറന്‍റ് അക്കൗണ്ട് കമ്മി അടുത്ത പാദത്തില്‍ ജിഡിപിയുടെ 2.4 ശതമാനമായി വര്‍ധിച്ചുവെന്ന് ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു.

ഇന്ത്യയിലെ മൊത്ത സ്ഥിര മൂലധന രൂപീകരണത്തിന്‍റെ വളര്‍ച്ച 2002ല്‍ 8.2 ശതമാനത്തില്‍ നിന്ന് 2004ല്‍ 17.5 ശതമാനമായി കുത്തനെ ഉയര്‍ന്നു, 2005-07ല്‍ വളര്‍ച്ചയുടെ വേഗത 16.2 ശതമാനത്തില്‍ ഉറച്ചുനിന്നു. നിലവിലെ സൈക്കിളില്‍, യഥാര്‍ഥ ജിഎഫ്സിഎഫ് വളര്‍ച്ച ഒക്റ്റോബര്‍-ഡിസംബര്‍ മാസങ്ങളില്‍ 10.5 ശതമാനമായി തുടര്‍ന്നു, കൊവിഡിന് മുമ്പുള്ള 2017-18 ശരാശരിയായ 9.6 ശതമാനത്തിന് മുകളിലാണിത്.

മറുവശത്ത്, സ്വകാര്യ ഉപഭോഗം ഇപ്പോഴും താരതമ്യേന ദുര്‍ബലമാണ്, ഡിസംബര്‍ പാദത്തില്‍ ഇത് വെറും 3.5 ശതമാനമാണ്, 2017-18ന് മുമ്പുള്ള ശരാശരി 6.5 ശതമാനത്തിന് താഴെയാണ്. ജിഡിപി അനുപാതത്തിലേക്കുള്ള നിക്ഷേപം വര്‍ധിക്കുന്നത് മൂലധനത്തിന്‍റെ ആഴം കൂട്ടുകയും ഉത്പാദനക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യുന്നതിനാല്‍ കാപെക്സിന്‍റെ നേതൃത്വത്തിലുള്ള വളര്‍ച്ചാ ചക്രം വിപുലീകരിക്കാന്‍ കഴിയും. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത് ഒരു സമ്പദ്‌വ്യവസ്ഥയില്‍ ഉയര്‍ന്ന വരുമാനത്തിനും സമ്പാദ്യത്തിനും ഇടയാക്കുകയും കറന്‍റ് അക്കൗണ്ട് ഉറപ്പാക്കുകയും ചെയ്യും. ജിഡിപിയിലേക്കുള്ള നിക്ഷേപം ഉയരുമ്പോഴും ബാലന്‍സ് കൈകാര്യം ചെയ്യാവുന്ന ശ്രേണിയില്‍ തുടരുമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

Trending

No stories found.

Latest News

No stories found.