ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ക​മ്പ​നി​യാ​യ റി​ല​യ​ന്‍സി​ന് ലോ​ക​ത്ത് 51-ാം സ്ഥാ​നം

ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​പ​ണി മൂ​ല്യ​മു​ള്ള ക​മ്പ​നി​ക​ളു​ടെ പ​ട്ടി​ക​യി​ല്‍ ആ​ധി​പ​ത്യം പു​ല​ര്‍ത്തി​യ​ത് ടെ​ക് ഭീ​മ​ന്മാ​രാ​ണ്
ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ക​മ്പ​നി​യാ​യ റി​ല​യ​ന്‍സി​ന് ലോ​ക​ത്ത് 51-ാം സ്ഥാ​നം
Updated on

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ഏ​റ്റ​വും വി​പ​ണി മൂ​ല്യ​മു​ള്ള റി​ല​യ​ന്‍സ് ഇ​ന്‍ഡ​സ്ട്രീ​സ് ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ക​മ്പ​നി​ക​ളു​ടെ പ​ട്ടി​ക​യി​ല്‍ 51-ാം സ്ഥാ​നം മാ​ത്രം. റി​പ്പോ​ർ​ട്ട് പ്ര​കാ​രം റി​ല​യ​ന്‍സ് ഇ​ന്‍ഡ​സ്ട്രീ​സി​ന്‍റെ വി​പ​ണി​മൂ​ല്യം 194.74 ബി​ല്യ​ണ്‍ ഡോ​ള​റാ​ണ് (16 ല​ക്ഷം കോ​ടി).

ഐ​ടി ഭീ​മ​നാ​യ ടാ​റ്റ ക​ണ്‍സ​ള്‍ട്ട​ന്‍സി സ​ര്‍വീ​വ​സ​സും സാ​മ്പ​ത്തി​ക സേ​വ​ന ദാ​താ​ക്ക​ളാ​യ എ​ച്ച്ഡി​എ​ഫ്സി ബാ​ങ്കു​മാ​ണ് പ​ട്ടി​ക​യി​ലെ 100 ക​മ്പ​നി​ക​ളി​ല്‍ ഉ​ള്‍പ്പെ​ട്ട മ​റ്റ് ഇ​ന്ത്യ​ന്‍ ക​മ്പ​നി​ക​ള്‍. യ​ഥാ​ക്ര​മം 83, 90 സ്ഥാ​ന​ങ്ങ​ള്‍ ഇ​വ നേ​ടി​യി​ട്ടു​ണ്ട്. ഇ​രു ക​മ്പ​നി​ക​ളു​ടെ​യും വി​പ​ണി മൂ​ല്യം യ​ഥാ​ക്ര​മം 141.45 ബി​ല്യ​ണ്‍ ഡോ​ള​റും (11 ല​ക്ഷം കോ​ടി), 131.14 ബി​ല്യ​ണ്‍ ഡോ​ള​റു​മാ​ണ് (10 ല​ക്ഷം കോ​ടി).

ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​പ​ണി മൂ​ല്യ​മു​ള്ള ക​മ്പ​നി​ക​ളു​ടെ പ​ട്ടി​ക​യി​ല്‍ ആ​ധി​പ​ത്യം പു​ല​ര്‍ത്തി​യ​ത് ടെ​ക് ഭീ​മ​ന്മാ​രാ​ണ്. വി​പ​ണി മൂ​ല്യ​ത്തി​ല്‍ ലോ​ക​ത്ത് ഒ​ന്നാ​മ​ൻ ആ​പ്പി​ള്‍ ക​മ്പ​നി​യാ​ണ്. ക​മ്പ​നീ​സ് മാ​ര്‍ക്ക​റ്റ് ക്യാ​പ് വൈ​ബ്സൈ​റ്റ് പ്ര​കാ​രം 2.615 ട്രി​ല്യ​ണ്‍ ഡോ​ള​ര്‍ (214 ല​ക്ഷം കോ​ടി രൂ​പ) വി​പ​ണി മൂ​ല്യ​വു​മാ​യാ​ണ് യു​എ​സ് ടെ​ക് ക​മ്പ​നി​യാ​യ ആ​പ്പി​ള്‍ മു​ന്നി​ലു​ള്ള​ത്. ആ​പ്പി​ളി​ന് തൊ​ട്ടു​പി​ന്നാ​ലെ 2.097 ട്രി​ല്യ​ണ്‍ ഡോ​ള​റോ​ടെ വി​പ​ണി മൂ​ല്യ​വു​മാ​യി മൈ​ക്രോ​സോ​ഫ്റ്റും രം​ഗ​ത്തു​ണ്ട്. കൂ​ടാ​തെ 2.032 ട്രി​ല്യ​ണ്‍ ഡോ​ള​ര്‍ വി​പ​ണി മൂ​ല്യ​വു​മാ​യി സൗ​ദി അ​രാം​കോ മൂ​ന്നാം സ്ഥാ​ന​ത്തും 1.364 ട്രി​ല്യ​ണ്‍ ഡോ​ള​ര്‍ വി​പ​ണി മൂ​ല്യ​വു​മാ​യി ഗൂ​ഗ്‌​ളി​ന്‍റെ മാ​തൃ​ക​മ്പ​നി​യാ​യ ആ​ല്‍ഫ​ബെ​റ്റ് നാ​ലാം സ്ഥാ​ന​ത്തു​മാ​ണ്.

ഇ-​കൊ​മേ​ഴ്സ് ഭീ​മ​നാ​യ ആ​മ​സോ​ണ്‍ (1.089 ട്രി​ല്യ​ണ്‍ ഡോ​ള​ര്‍), നി​ക്ഷേ​പ സ്ഥാ​പ​ന​മാ​യ ബെ​ര്‍ക്ക്ഷ​യ​ര്‍ ഹാ​ത്ത്വേ (717.82 ബി​ല്യ​ണ്‍ ഡോ​ള​ര്‍), എ​ന്‍വി​ഡി​യ (667.93 ബി​ല്യ​ണ്‍ ഡോ​ള​ര്‍), ഫേ​സ്ബു​ക്ക് മാ​തൃ​ക​മ്പ​നി​യാ​യ മെ​റ്റ (545.88 ബി​ല്യ​ണ്‍ ഡോ​ള​ര്‍), ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന നി​ര്‍മാ​താ​ക്ക​ളാ​യ ടെ​സ്‌​ല (515.17 ബി​ല്യ​ണ്‍ ഡോ​ള​ര്‍), ജോ​ണ്‍സ​ണ്‍ ആ​ന്‍ഡ് ജോ​ണ്‍സ​ണ്‍ (510.65 ബി​ല്യ​ണ്‍ ഡോ​ള​ര്‍) എ​ന്നി​വ​യും ലോ​ക​ത്തി​ലെ ഏ​റ്റ​വും മൂ​ല്യ​മു​ള്ള ക​മ്പ​നി​ക​ളു​ടെ പ​ട്ടി​ക​യി​ലെ ആ​ദ്യ പ​ത്തി​ല്‍ ഇ​ടം നേ​ടി.

Trending

No stories found.

Latest News

No stories found.