മുംബൈ: ചൊവ്വാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ ഇന്ത്യൻ ഓഹരി സൂചികകളിൽ കുത്തനെ ഇടിവ്. സെൻസെക്സ് ആയിരത്തിലധികം പോയിന്‍റ് ഇടിഞ്ഞ് 71,000 പോയിന്‍റിൽ നിന്ന് താഴേക്കു പോയി.
70,370.55 പോയിന്‍റിലാണ് സെൻസെക്സ് വ്യാപാരം അവസാനിപ്പിച്ചത്. 1.47 ശതമാനം, അഥവാ 1053 പോയിന്‍റിന്‍റെ ഇടിവ്. നിഫ്റ്റി 21,238.80 പോയിന്‍റിലും വ്യാപാരം അവസാനിപ്പിച്ചു. 1.54 ശതമാനം, അഥവാ 300 പോയിന്‍റ് ഇടിഞ്ഞു.
എട്ട് ലക്ഷം കോടി രൂപയാണ് ഒറ്റ ദിവസം നിക്ഷേപകരുടെ നഷ്ടം കണക്കാക്കുന്നത്. ബാങ്ക്, എണ്ണ - പ്രകൃതി വാതകം, എഫ്എംസിജി, മെറ്റൽ, ഫാർമ ഓഹരികളിലാണ് ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്. നിഫ്റ്റിയിലെ ആകെ ഇടിവിൽ പകുതിയും റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, എച്ച്‌ഡിഎഫ്‌സി ബാങ്ക് എന്നിവയിലൂടെയായിരുന്നു.