വിപണികൾക്ക് ചരിത്രനേട്ടം; ഐടി സെക്ടറില്‍ വന്‍ കുതിപ്പ്

ഐടി സ്‌റ്റോക്കുകളുടെ പിന്‍ബലത്തിലാണ് ഇന്ന് ഇന്ത്യന്‍ ഓഹരി വിപണി കുതിച്ചത്.
it stocks lifted benchmarks to fresh record highs on friday
വിപണികൾക്ക് ചരിത്രനേട്ടം; ഐടി സെക്ടറില്‍ വന്‍ കുതിപ്പ്
Updated on

ന്യൂഡൽഹി: കഴിഞ്ഞ ദിവസം കനത്ത ഇടിവു നേരിട്ട ഓഹരി വിപണി ഇന്ന് (10/07/2024) പുത്തന്‍ റെക്കോഡിൽ. വ്യാപാരത്തിന്‍റെ തുടക്കത്തില്‍ സെന്‍സെക്‌സ് 1.24 ശതമാനം മുന്നേറി 80,852.17 പോയിന്‍റിലെത്തി. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. 1.13 ശതമാനമാണ് നിഫ്റ്റി ഉയർന്ന് 24,592.20 പോയിന്‍റിലെത്തിയതോടെ 24,500 എന്ന സൈക്കോളജിക്കല്‍ ലെവല്‍ മറികടന്നു.

നിലവിൽ സെന്‍സെക്‌സ് 80,452.78 പോയന്‍റിലും നിഫ്റ്റി 24,492.40 പോയന്‍റിലുമാണ് വ്യാപാരം തുടരുന്നത്. ഐടി സ്‌റ്റോക്കുകളുടെ പിന്‍ബലത്തിലാണ് ഇന്ന് ഇന്ത്യന്‍ ഓഹരി വിപണി കുതിച്ചത്. നിഫ്റ്റി ഐടി സെക്ടറില്‍ മാത്രം 3.41 ശതമാനത്തിന്‍റെ കുതിപ്പാണ് ദൃശ്യമായത്.

ടിസിഎസ്, ആക്‌സിസ് ബാങ്ക്, ടെക് മഹീന്ദ്ര, വിപ്രോ എന്നിവ മികച്ച നേട്ടം ഉണ്ടാക്കി. നേട്ടം ഉണ്ടാക്കിയത്. നിഫ്റ്റി സ്‌മോള്‍ക്യാപ്, നിഫ്റ്റി മിഡ്ക്യാപ് ഓഹരികളും നേട്ടത്തിന്‍റെ പാതയിലാണ്. മാരുതി, ഏഷ്യന്‍ പെയിന്‍റ്‌സ് ഓഹരികള്‍ നഷ്ടം നേരിട്ടു.

Trending

No stories found.

Latest News

No stories found.